Spread the love

 

കോഴിക്കോട് : പാർലമെൻറ് പാസാക്കിയ ലേബർ കോഡ് അതേപടി കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പീഡി സതീശൻ പറഞ്ഞിട്ടില്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ.

കോഴിക്കോട് വെള്ളിമാടുകുന്നിൽ മാധ്യമം ജീവനക്കാർ നടത്തുന്ന ശമ്പള നിഷേധ സമരത്തിൻ്റെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

 

മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ വായിച്ചാൽ തന്നെ പരസ്പരവിരുദ്ധമാണ്. ചാനൽ വാർത്തകളും അങ്ങനെതന്നെ. മുഖ്യമന്ത്രിയുടെ വാക്കുകളെ അടർത്തിയെടുത്താണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാധ്യമം’ മാനേജ്മെന്റ് തൊഴിലാളി പ്രസ്ഥാനങ്ങളെ അപമാനിക്കുകയാണെന്ന്ആർ.ചന്ദ്രശേഖരൻ പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

ഒന്നും മാനേജ് ചെയ്യാനറിയാത്ത മാധ്യമം മാനേജ്മെന്റ് ജീവനക്കാർക്ക് ജോലി ചെയ്തതിന് ശമ്പളം കൊടുക്കാതിരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി പ്രസ്ഥാനങ്ങളെ ആക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും കച്ചകെട്ടിയിറങ്ങിയ മാനേജ്മെന്റാണ് മാധ്യമത്തിന്റേത്. ശമ്പളം കൊടുക്കാതിരിക്കാൻ എന്താണ് മാർഗം എന്ന നിലയിലേക്കാണ് ഈ സ്ഥാപനം പോകുന്നത്. ഒരു പത്രത്തിന്റെ മാനേജ്മെന്റ് നല്ല ബോധമുള്ളവരാണെങ്കിൽ വരുമാനം കൂട്ടാൻ പലവഴികളുണ്ട്. മറ്റ് പത്രങ്ങൾ നടത്തുന്നത് അങ്ങനെയാണ്. പത്രം നടത്തും പക്ഷേ, ശമ്പളം നൽകില്ല എന്ന സമീപനം ശരിയല്ല. കേരളത്തിൽ അത്യപൂർവമായുണ്ടാകുന്ന തൊഴിൽ തർക്കമാണ് മാധ്യമത്തിലേത്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ എല്ലാ വഴികളും തേടിയിട്ടും മാനേജ്മെന്റ് കേട്ടില്ല. ഓണത്തിന് ഭിക്ഷ പോലെ 5000 രൂപ തരാമെന്നാണ് പറഞ്ഞത്. മാനേജ്മെന്റ് എത്രയും പെട്ടെന്ന് പരിഹാരം കാണണം. ഒരുവിട്ടുവീഴ്ച്ച്ചക്കും തയാറല്ല. ശമ്പളം കൊടുക്കാത്തത് തൊഴിലാളി പ്രസ്ഥാനത്തിന് അംഗീകരിക്കാൻ തയാറല്ല. ശമ്പളം കൊടുക്കാത്ത ഒത്തുതീർപ്പിനില്ല. ഈ സമരത്തിന് ഐ.എൻ.ടിയു.സിയുടെ സമ്പൂർണ പിന്തുണയുണ്ട്. ഇത് നീട്ടികൊണ്ടുപോകാൻ പാടില്ല. അളമുട്ടിച്ച് പാമ്പിനെ ഇറക്കുന്നത് പോലെ മറ്റ് മാർഗമില്ലാതെ രാജിവെച്ച് പോകാൻ പറയുന്നത് മനുഷ്യത്വ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമം ജീവനക്കാർ കൂലി കിട്ടാഞ്ഞിട്ടും ജോലി ചെയ്ത് പത്രധർമം മനസിലാക്കുന്നവരാണെന്നും അടിയന്തരാവസ്ഥകാലത്ത് പോലും ഇത്തരമൊരു ഗതികേട് തൊഴിലാളികൾക്ക് രാജ്യത്തുണ്ടായിട്ടില്ലെന്നും സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ ഗോപിനാഥ് പറഞ്ഞു

ഐ.എൻ.ടി.യു.സി ജില്ല പ്രസിഡണ്ട് കെ. രാജീവ് അധ്യക്ഷനായിരുന്നു. ‘മാധ്യമം’ സി.ഇ.ഒയേക്കാൾ സ്ഥാപനം നിലനിൽക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ് ഇവിടത്തെ തൊഴിലാളികളെന്ന് അദ്ദേഹം പറഞ്ഞു. ആ തൊഴിലാളികളോടാണ് ഈ സി.ഇ.ഒ അനീതി ചെയ്യുന്നത്. സി.ഇ.ഒയെ പുറത്താക്കി മാധ്യമത്തെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി.കെ നാസർ (എ.ഐ.ടി.യു.സി), എൻ.കെ.സി ബഷീർ (എസ്.ടി.യു), ടോമി മാത്യു (എച്ച്.എം.എസ്), ഒ.കെ സത്യ( സേവ), പി.കെ സന്തോഷ്, സി.എൻ ശിവദാസ് (എച്ച്.എൻ.കെ.പി) കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി ജെയ്സൺ മാത്യു തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി. ഗവാസ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ല പ്രസിഡണ്ട് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത്ത്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.പി പത്മനാഭൻ, എ.ടി അബ്ദു, ഇ.സി സതീശൻ, സി.പി സദാനന്ദൻ, ഷാജി, ചാലിൽ മൊയ്തീൻ കോയ തുടങ്ങിയവരും നാട്ടുകാരും കേരള പത്രപ്രവർത്തക യൂണിയനിലെയും കെ.എൻ.ഇ.എഫിലെയും അംഗങ്ങളും ബഹുജനമാർച്ചിൽ സംബന്ധിച്ചു.