കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ബൈക്ക് ഓടിച്ചുപോകുന്നതിനിടെ അപ്രതീക്ഷിതമായി തലയിൽ തേങ്ങ വീണ് നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ തോലാനി കുന്നേൽ താഴം സ്വദേശി സുധീഷ് (38) ആണ് മരിച്ചത്.
നാടിനെ നടുക്കിയ ഈ അപകടം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടന്നത്. കൂത്താട്ടുകുളത്തേക്ക് പാലക്കുഴയിൽ നിന്ന് ബൈക്കിൽ പോകുകയായിരുന്നു സുധീഷ്. സോഫിയ കവലയിൽ എത്തിയപ്പോൾ തെങ്ങിൽ നിന്ന് വീണ തേങ്ങ സുധീഷിന്റെ തലയിൽ പതിച്ചു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം റോഡരികിലെ താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടൻ തന്നെ ആശുപത്രിയിലും വെള്ളിയാഴ്ച വൈകിട്ടോടെയാണ് സുധീഷ് മരണത്തിന് കീഴടങ്ങി. പാലക്കുഴയിൽ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു സുധീഷ്.

