തിരുവനന്തപുരം: അമ്പൂരിയിൽ ടെബോ ട്രാവലർ കയറിയിറങ്ങി മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം .
വിനോദസഞ്ചാരികളുമായി എത്തിയ വാഹനമാണ് അപകടത്തിന് കാരണമായത്. കാട്ടാക്കട സ്വദേശിനി ഋഗ്വേദയാണ് മരിച്ചത്.
അപകടം അമ്പൂരി പാലത്തിൽ വച്ചായിരുന്നു നടന്നത് . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അതേസമയം പ്രിയ മകളുടെമേൽ വാഹനം കയറിയിറങ്ങുന്നതു നിസ്സഹായരായി കണ്ടുനിൽക്കാൻ മാത്രമേ അമ്മ നിഷയ്ക്കും അച്ഛൻ അനുപ്രസാദിനും കഴിഞ്ഞുള്ളൂ. നിമിഷങ്ങൾകൊണ്ട് എല്ലാം കഴിഞ്ഞു. വാഹനം ഉരുണ്ടു വരുന്നതു കണ്ട് മുതിർന്നവരെല്ലാം ഓടിമാറിയപ്പോൾ കുരുന്ന് ഋതുവേദയ്ക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു കുട്ടി മരിച്ചിരുന്നു. ബോധംകെട്ടു വീണ അമ്മ നിഷ കാട്ടാക്കടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് 6നാണ് അപകടം. അനുപ്രസാദ് ഡ്രൈവറായ വാനിൽ എത്തിയ വിനോദസഞ്ചാര സംഘം, വാഹനത്തിൽ പാട്ടുവച്ച് പാലത്തിൽ നൃത്തംവയ്ക്കുന്നതിനിടെ, വാഹനം അവർക്കിടയിലേക്ക് ഉരുണ്ടെത്തുകയായിരുന്നു.

