തിരുവനന്തപുരം : കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍, ഭാര്യ ആതിര, മൂന്നു വയസുള്ള മകള്‍ ധ്വനി എന്നിവരെയാണ് കാണാതായത്.
ഇവരെ ഈ മാസം ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി.
അതേസമയം കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു

