കോട്ടയം : എംഎൽഎമാരുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തിന് യാത്രയാകും മുമ്പ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി ചാണ്ടി ഉമ്മൻ പ്രാർത്ഥിച്ചു. കല്ലറയിൽ നമസ്കരിച്ച ചാണ്ടി വികാരാധീനനായി. കണ്ണുകൾ നിറഞ്ഞു. പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പ്രാർത്ഥിക്കുമ്പോൾ ആയിരുന്നു ചാണ്ടി ഓർമ്മകളിൽ നിറഞ്ഞത്.
സതീശൻ മന്ത്രിസഭയിൽ ആദ്യഘട്ടത്തിൽ ചാണ്ടിയുടെ പേര് ഇടം പിടിച്ചിരുന്നു. എന്നാൽ പിന്നീട് അത് ഒഴിവായി.പരസ്യമായി പ്രതിഷേധിച്ചില്ലെങ്കിലും ചാണ്ടി ഉമ്മൻ മന്ത്രി പദം പ്രതീക്ഷിച്ചിരുന്നു.

