ലണ്ടൻ : പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളിൽ ഇന്ത്യൻ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ടു. ഡോര്‍മേഴ്സ് വെല്‍സ് ലെയ്ന്‍ ജങ്ഷന് സമീപമുള്ള നോര്‍ത്ത് റോഡില്‍ വച്ച് കുത്തേറ്റ ഗുര്‍ഭേജ് സിങാണ്(26) കൊല്ലപ്പെട്ടത്. മറ്റൊരു യുവാവിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂൺ 10ന് അർദ്ധരാത്രിക്ക് ശേഷമാണ് ലണ്ടനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
സൗത്താളിലെ നോർത്ത് റോഡും ഡോർമേഴ്‌സ് വെൽസ് ലെയ്‌നും തമ്മിലുള്ള ജങ്ഷനിലുള്ള ഒരു കടയ്ക്ക് പുറത്തുവച്ചാണ് ഗുർഭേജ് സിങ്ങിന് കുത്തേറ്റത്. യുവാവിന്ന് കുത്തേറ്റതായുള്ള വിവരത്തെത്തുടർന്ന് ലണ്ടൻ ആംബുലൻസ് സർവീസും മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥരും ഉടൻ സംഭവസ്ഥലത്തെത്തി. പാരാമെഡിക്കൽ ജീവനക്കാർ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ രണ്ടാമത്തെ വ്യക്തിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഇയാളെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
കൊലപാതകവുമായി ബന്ധപ്പെട്ട് 20 നും 30നും ഇടയില്‍ പ്രായമുള്ള ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില് ആറു പേരെ വിട്ടയച്ചു. ഒരാള്‍ക്ക് ജാമ്യം അനുവദിച്ചു. ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകണം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളും സിസിടിവി ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

