Spread the love

മൈസൂരു : സ്കൂൾ ബസ് ഇടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. ഒരു വയസ്സും ഏഴു മാസവും പ്രായമുള്ള ലതിക്‌ഷയാണ് മരിച്ചത്.

സഹോദരനെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോകുന്നതിനായി അമ്മയ്ക്കൊപ്പമാണ് ലതിക്‌ഷ എത്തിയത്. നാലു വയസ്സുകാരനായ സഹോദരനെ ബസിൽനിന്ന് ഇറക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. അമ്മയുടെ സമീപത്തുണ്ടായിരുന്ന കുഞ്ഞിനെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങിയതോടെ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തിൽ സ്കൂൾ ബസ് ഡ്രൈവർ സിദ്ധരാജു (42)വിനെതിരെ കുടുംബം പരാതി നൽകി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും സംഭവത്തിൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.