അന്ന് അച്ഛന് ഇന്ന് മകന്: മാസപ്പടിയിലെ അമിതാവേശം തിരിച്ചടിയായി. ഷോണിനെതിരെ ബിജെപിയിലും സംഘപരിവാര്‍ സംഘടനകളിലും അതൃപ്തി, പ്രതിഷേധം
മാസപ്പടിക്കേസില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അമര്‍ഷവുമായി ബിജെപി നേതൃനിര. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായുളള അടുപ്പമാണ് ഷോണിന് പാര്‍ട്ടിയില്‍ പെട്ടെന്നുളള സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കിയതെന്ന വിമര്‍ശനം നിലനില്‍ക്കേയാണ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്നതെന്ന നിലയില്‍ മാസപ്പടി കേസിലെ രേഖ പുറത്തുവിട്ടത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു ഇത്. യുഡിഎഫിനെയും സിപിഎമ്മിനെയും വെട്ടിലാക്കാനായിരുന്നു ഇതെങ്കിലും ആരോപണക്കുരുക്കിലായവരില് മുരളീധരന് എംഎല്‍എയും ഉണ്ട്. ഷോണിനെതിരെയുടെ ക്ഷോഭം മറച്ചുവയ്ക്കാതെയായിരുന്നു മുരളീധരന് മാധ്യമങ്ങളോട് പ്രതികരിച്ചതും. ‘രേഖ പുറ ത്തുവിട്ടതിന്റെ ഉദ്ദേശ്യമെന്താണെന്നു ഷോണിനോട് ചോദിക്കണം, രേഖയു ടെ ആധികാരികതയെപ്പറ്റി എനിക്കറി വില്ല’ എന്നായിരുന്നു വി. മുരളീധരന്റെ പ്രതികരണം. തന്നെ ശാസിക്കാന്‍ മുരളീധരന് അവകാശമുണ്ടെന്നായിരുന്നു ഷോണിന്റെ പ്രതികരണം
ഷോണിന് അടുത്തയിടെ മാധ്യമങ്ങളുടെ ചുമതല കൂടി നല്‍കിയിരുന്നു. ഇതോടെയാണ് ഏകപക്ഷീയമായി വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് അറിയുന്നു.വി. മുരളീധരന്-പി. കെ. കൃഷ്ണദാസ് വിഭാഗങ്ങള്‍ രംഗ ത്തെത്തുകയും ആര്.എസ്.എസ്. ഇടപെടുകയും ചെയ്തതോടെ പാര് ട്ടി മാധ്യമ-സാമൂഹികമാധ്യമ വിഭാഗംപ്രഭാരിയായി ഷോണ്‍ തുടരണോ എന്നതിലും പുനരാലോചനയുണ്ട്. ഷോണിന്റെ വെളിപ്പെടുത്തലോടെ ബി.ജെ.പി. നേതാക്കളും പണം വാ ങ്ങിയവരുടെ പട്ടികയിലുണ്ടെന്ന പ്ര ചാരണം ശക്തമായി. പാര്‍ട്ടിയുടെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യേണ്ടതെന്ന് സംഘടനാ സംവിധാനത്തിലൂടെ വളര്‍ന്ന നേതാക്കളായിരിക്കണം എന്നതാണ് ഇവരുടെ നിലപാട്. പാര്‍ട്ടിയിലേക്ക് കുടിയേറിയവരെ പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന വേദി നല്‍കിയത് വിമര്‍ശന വിധേയമായിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് വേളിയില്‍ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളും ബിജെപിക്ക് തിരിച്ചടിയായിരുന്നു. ചില മെത്രാന്മാര് ഊളത്തരം കാണിക്കുന്നുവെന്നായിരുന്നു അന്ന് പറഞ്ഞത്.

