കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. സ്വപ്ന തന്നെയാണ് താൻ വിവാഹിതയായെന്ന വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്നാ സുരേഷ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്.
നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍വെച്ച് കഴിഞ്ഞ ദിവസമാണ് വിവാഹം കഴിച്ചത്. കേസിലെ മറ്റൊരു പ്രതിയായ പിഎസ് സരിത്താണ് വരന്.
ഇരുവരും ഇപ്പോള്‍ കൊച്ചിയിലാണ് താമസം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
‘ഒരുമിച്ച് ജീവിക്കുക മാത്രമല്ല ഈ തീരുമാനത്തിന് പിന്നില്‍; ഞങ്ങളുടെ കുട്ടികള്‍ക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയര്‍ത്താനും കൂടിയാണ്. മരണം വരെ ഞാന്‍ സുമംഗലി ആയിരിക്കാന്‍ പ്രാര്‍ഥിക്കണം” സ്വപ്ന സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.

