മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: കണ്ണൂര്‍ രാജ്യാന്തര വിമാനത്തവള ഓഹരിയുമായി ബന്ധപ്പെട്ട ചെക്കുകേസുകളില്‍ ശിക്ഷിക്കപ്പെട്ട പാലാ എം .എല്‍.എ. മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്നും മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേസുകളിലെ പരാതിക്കാരനായ ദിനേഷ് മേനോനാണ് കോടതിയെ സമീപിച്ച ത്. സെപ്റ്റംബര്‍ ഒന്നിന് മഹാരാഷ്ട്ര ബോറിവലി മജി സ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി ക്കാരന്‍ നല്‍കിയ നാല് ചെക്കു കേസുകളിലായി മാണി സി. കാ പ്പനെ മൂന്നരവര്‍ഷം തടവിന് ശി ക്ഷിച്ചിരുന്നു.
ശിക്ഷ ഒരുമിച്ച് അനുഭവിക്കാമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍, ഓരോ കേസിലെയും ശിക്ഷ തുടര്‍ച്ചയായി നേരിടണം. ഈ സാഹചര്യത്തില്‍ ജനപ്രാതിനി ധ്യനിയമപ്രകാരം അയോഗ്യനാ ക്കണമെന്നാണ് വാദം. ഹര്‍ജി തീര്‍പ്പാകുംവരെ എം.എല്‍.എ. എന്ന നിലയിലുള്ള ആനുകൂ ല്യം തടയണമെന്നും ആവശ്യപ്പെട്ടു. നിയമസഭാ സ്പീക്കറെയും തിരഞ്ഞെടുപ്പ് കമ്മിഷനെയുമ ടക്കം എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.ഹര്‍ജി അടുത്തദിവസം പരിഗണിക്കും. 1951-ലെ ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന രണ്ട് വര്‍ഷത്തെ പരിധിക്ക് മുകളിലാണ് ശിക്ഷയും ശിക്ഷയും എന്നും കാപ്പനെ സ്വയമേവ അയോഗ്യനാക്കണമെന്നും മേനോന്‍ വാദിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ പാലാ നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ നിയമസഭാ സ്പീക്കറോട് നിര്‍ദ്ദേശം നല്‍കണമെന്നും മേനോന്‍ ആവശ്യപ്പെട്ടു.

