സമൂഹ മാധ്യമങ്ങളിൽ അനുപമ പരമേശ്വരന്‍ വാക്കുകൾ ചർച്ചയാവുകയാണ്. തൻ്റെ മുൻ പ്രണയത്തെ കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തൽ ആണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. രണ്ട് വർഷത്തോളം നീണ്ടുനിന്ന ഒരു ‘നാർസിസിസ്റ്റിക്’ (Narcissistic) പ്രണയബന്ധത്തെക്കുറിച്ചും, അത് നൽകിയ ആഘാതങ്ങളിൽ നിന്ന് താൻ എങ്ങനെ മോചിതയായി എന്നതിനെക്കുറിച്ചുമാണ് അനുപമ സംസാരിച്ചത്.
. ‘I am with Dhanya Varma’ എന്ന അഭിമുഖത്തിലാണ് അവരുടെ തുറന്നുപറച്ചിൽ.
ബ്രേക്കപ്പ് കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ എന്ന് വ്യക്തമാക്കിയ അനുപമ, പ്രണയകാലത്ത് ജീവിതത്തിൽ പലതരം റെഡ് ഫ്ലാഗുകൾ കാണിച്ചിട്ടും താൻ അതൊന്നും തിരിച്ചറിഞ്ഞിരുന്നില്ലെന്നും എന്നാൽ ഒടുവിൽ കടുത്ത പ്രതിസന്ധികളിലൂടെയാണ് യാഥാർത്ഥ്യം മനസ്സിലാക്കിയതെന്നും കൂട്ടിച്ചേർത്തു.
തന്നോട് ‘ഗോൾഡ് ഡിഗർ’ എന്ന് വിളിക്കുന്നവർ ചില കാര്യങ്ങൾ അറിയണമെന്നും, താൻ ആ വിവാഹനിശ്ചയ നീക്കം തടഞ്ഞില്ലായിരുന്നുവെങ്കിൽ താൻ ആ വ്യക്തിയെ വിവാഹം കഴിച്ച് ഒടുവിൽ ഡിവോഴ്സിൽ എത്തിയേനെ എന്നും അനുപമ തുറന്നടിച്ചു.
ആ ബന്ധം തന്നെ എങ്ങനെയൊക്കെ മാറ്റിയെന്നും താരം വിശദീകരിക്കുന്നു. ”ഒന്നുരണ്ട് ഡേറ്റുകൾക്കുശേഷം അദ്ദേഹം എന്നെ വീട്ടിലേക്ക് കൊണ്ടുപോയി, തന്റെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തി. ഞാൻ അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽത്തന്നെ അദ്ദേഹം വിവാഹനിശ്ചയത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങി. ചടങ്ങ് എവിടെ നടത്തണം, എത്രപേരെ ക്ഷണിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബം ചോദിച്ചുതുടങ്ങുകയും ചെയ്തു”. എന്നാൽ താൻ ആ വിവാഹനിശ്ചയത്തിനുള്ള നിർദേശം നിരസിക്കുകയും കൂടുതൽ സമയം ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് അവർ പറയുന്നു
ഞാൻ പല സിനിമകളും വേണ്ടെന്നുവെച്ചു. എന്റെ ജോലിയെ മാത്രമല്ല, എന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും അയാൾ നിയന്ത്രിക്കാൻ തുടങ്ങി. അതൊരു ‘അന്യൻ’ സിനിമയിലെ കഥാപാത്രത്തിനൊപ്പം ജീവിക്കുന്നത് പോലെയായിരുന്നു. ചില ദിവസങ്ങളിൽ, ജീവിതത്തിൽ ഇത്രയും നല്ലൊരു വ്യക്തിയെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണെന്നുതോന്നും. എന്നാൽ പിറ്റേന്ന് അയാൾ വളരെ ക്രൂരമായി പെരുമാറും. തൊട്ടടുത്ത ദിവസം അയാൾ ക്ഷമ ചോദിക്കുകയും, അപേക്ഷിക്കുകയും, ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞ് ഒരു കുട്ടിയെപ്പോലെ കരയുകയും ചെയ്യും. ഈ അവസ്ഥ ആവർത്തിച്ചുകൊണ്ടേയിരുന്നു”.
സംഭാഷണത്തിനിടെ, താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആ പോസ്റ്റിന് ലഭിച്ച വിവിധ പ്രതികരണങ്ങളെക്കുറിച്ചും താരം മനസ്സുതുറന്നു. ”രണ്ടുതരം ആളുകളാണുള്ളത്. ഒന്ന്, ‘അവൾ മുറിവുകളിൽ നിന്ന് മുക്തയാവുകയാണ്’ എന്ന് തിരിച്ചറിഞ്ഞവർ. ഞാൻ ഒടുവിൽ സുഖം പ്രാപിക്കുകയും ജീവിതത്തിൽ സമാധാനം കണ്ടെത്തുകയും ചെയ്യുന്നു എന്നത് വളരെ നല്ല കാര്യമാണെന്ന് മനസ്സിലാക്കുന്നവർ. സ്വാഭാവികമായും, വെറുതെ എന്തൊക്കെയോ പറയുന്ന മറ്റൊരു വിഭാഗവുമുണ്ട്. ആ പോസ്റ്റ് പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല; അതിനു പിന്നിൽ വലിയൊരു കഥയുണ്ട്. ആ ഒരൊറ്റ പോസ്റ്റിനു പിന്നിൽ രണ്ട് വർഷത്തെ വേദനയും ശാരീരികവും മാനസികവുമായ തകർച്ച അവർ പറയുന്നു

