സോഷ്യൽ മീഡിയയിൽ സജീവമായ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതായി വാര്‍ത്തകള്‍. അനൂപ് എന്ന് പേരുള്ള ബസ് കണ്ടക്ടര്‍ക്കൊപ്പമാണ് മേഘ ഒളിച്ചോടിപ്പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഗൊക്കെയായി മറ്റൊരാള്‍ക്കൊപ്പം പോകുന്ന സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ വൈറലാണ്.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്. എന്നാൽ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍, ഒരു പ്രാങ്ക് ആയിരിക്കാം എന്നാണ് ആളുകള്‍ തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍ അല്ല, അഖിലിന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി എന്ന സ്ഥിരീകരണം അഖിലിന്റെ സുഹൃത്തും യൂട്യൂബറും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ സായി കൃഷ്ണ സ്ഥിരീകരിക്കുന്നു.
വാക്കുകൾ
‘‘ഈ വിഷയം കുറച്ച് കടുത്തതാണ്. പക്ഷേ കുറച്ച് കാര്യങ്ങൾ സംസാരിക്കണം. ഇതൊക്കെ ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അഖിൽ എൻആർഡിയുടെ ഭാര്യ ഒളിച്ചോടിപ്പോയി. ഞാൻ ഇവരുടെ വിവാഹത്തിന് പോയ ഒരാളാണ്. 2021 മുതലൊക്കെ അത്യാവശ്യം നല്ല രീതിയിലുള്ള സുഹൃദ്ബന്ധവും അഖിലുമായി കാത്തുസൂക്ഷിക്കുന്നുണ്ട്.
ഈ വാർത്ത കേട്ട സമയത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അഖിൽ എൻആർഡി അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളായിരുന്നില്ല വ്ലോഗ് ആയി ചെയ്തുകൊണ്ടിരുന്നത്. അവരുടെ വിഡിയോസ് ഒരുപാട് നാളായി കാണുന്നുമുണ്ടായിരുന്നു. കണ്ടാൽ നല്ലൊരു ദമ്പതികൾ. ഈ വിഡിയോ എടുക്കുന്നതിനു മുമ്പും ഞാൻ അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു. ഓക്കെ ആയിരിക്കുക എന്നല്ലാതെ ഈ വിഷയത്തിൽ വേറൊന്നും തനിക്ക് പറയാനില്ല.
അഖിൽ ആരെയും കുറ്റപ്പെടുത്തില്ല, അവന്റെ ക്യാരക്ടർ അംഗമാണ്. ഈ കേസിലും അഖിലിനു പറയാനുള്ളത്, പോയത് പോയി, കഴിഞ്ഞതു കഴിഞ്ഞു എന്നതാണ്. എന്റെയൊരു അവസ്ഥ, ഇങ്ങനെയൊരു പ്രൊഫൈൽ ആണ് എന്റേത്. വിഡിയോ ചെയ്യുക എന്നതാണ് എന്റെ ജോലി. വിഡിയോ ചെയ്തേ തീരൂ, അത് അവനോടും പറഞ്ഞിട്ടുണ്ടായിരുന്നു.
അവനോട് സംസാരിച്ചപ്പോൾ അവൻ ഓക്കെയായിരുന്നു. എന്നാലും വിഷമമുണ്ട്. അതിനിടയിൽ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഖിലിനെ ഭാര്യ ഉപേക്ഷിച്ച് പോയതുകൊണ്ട് അഖിലിന് എന്തോ പ്രശ്നമുള്ളതുകൊണ്ടാണ് എന്നൊക്കെയുള്ള തരത്തിൽ കുറ്റപ്പെടുത്തൽ നടക്കുന്നുണ്ട്. അതിലൊക്കെയുള്ള വൾഗാരിറ്റിയുടെ ലെവൽ നിങ്ങൾ ഒന്ന് കാണണം. കഴിവില്ലാത്തവൻ എന്നൊക്കെയാണ് കുറ്റപ്പെടുത്തുന്നത്. ഇവർക്കൊക്കെ എങ്ങനെ സാധിക്കുന്നു ഇങ്ങനെ പറയാൻ.
അവർ ഒരു ഹാപ്പി കപ്പിൾ തന്നെയായിരുന്നു. പല അഭിമുഖങ്ങളിലും ഭാര്യയെ കുറിച്ച് അഖിൽ സംസാരിച്ചിട്ടുണ്ട്. ഭാര്യയെ കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. പരസ്പരം സപ്പോർട്ട് ചെയ്താണ് സംസാരിച്ചിരുന്നതും. എന്നിരുന്നാലും മനുഷ്യന്മാരാണ് അവരുടെ റിയൽ ലൈഫിൽ എന്താണ് സംഭവിക്കുന്നത് എന്നൊന്നും ഓഡിറ്റ് ചെയ്ത് ആർക്കും പറയാനാവില്ല.
ഇത്രയും വര്‍ഷം പ്രണയിച്ച ഒരാളെ, അവളുടെ തീരുമാനത്തിന്റെ പേരില്‍ മറ്റുള്ളവര്‍ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുന്നതും കാണുകയോ കേള്‍ക്കുകയോ വേണ്ട. അവള്‍ക്ക് ശരി എന്ന് തോന്നിയത് അവള് ചെയ്തു. സംഭവിച്ചതെല്ലാം സംഭവിച്ചു. എന്തായാലും ഇനി പെട്ടന്നൊന്നും സോഷ്യല്‍ മീഡിയയിലേക്ക് ഞാന്‍ തിരിച്ചു വരുന്നില്ല, തിരിച്ചു വരാന്‍ കുറച്ച് സമയമെടുക്കും- എന്നൊക്കെയാണത്രെ അഖില്‍ പറഞ്ഞത്.2024 ല്‍ ആയിരുന്നു അഖില്‍ എന്‍ആര്‍ഡിയുടെയും മേഘയുടെയും വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ കണ്ട് പരിചയപ്പെട്ട് പ്രണയിച്ചു വിവാഹം ചെയ്തതാണ് ഇരുവരും.

