റോഡിലെ വെള്ളക്കെട്ട് തുറന്നുവിട്ട തന്നെ പോക്സോ കേസിൽ കുടുക്കാൻ പാലാ പോലീസ് ശ്രമിക്കുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞ കടമ്പിൽ ആരോപിച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുമ്പാകെ പരാതി നൽകിയതായും സജി പറഞ്ഞു.
ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുമ്പാകെ സജി മഞ്ഞക്കടമ്പിൽ ബോധിപ്പിക്കുന്ന പരാതി.
Sir
ഞാൻ വർഷങ്ങളായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആളാണ് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, ളാലംബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ,കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറും ആയി പ്രവർത്തിക്കുകയും രാഷ്ട്രീയ രംഗത്ത് സജീവമായി നിൽക്കുകയും ചെയ്യുന്ന വ്യക്തിയാണ് .
ഞാൻ താമസിക്കുന്ന പ്രദേശത്തിനടുത്ത് കരൂർ പഞ്ചായത്ത് പോണാട് ഈസ്റ്റ് കരയോഗത്തിന് സമീപം ഒരു സ്വകാര്യ വ്യക്തി വെള്ളം ഒഴുകുന്ന ഒഴുക്കുചാൽ കെട്ടി അടയ്ക്കുകയും അതുമൂലം റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത വിധം വെള്ളക്കെട്ട് ഉണ്ടായപ്പോൾ ആ വെള്ളക്കെട്ട് ഞാൻ പൊളിച്ച് നീക്കി എന്നുള്ളത് യാഥാർഥ്യമാണ് .
എന്നാൽ പാലാ പോലീസ് എനിക്കെതിരെ വ്യാജമായ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. മതില് കെട്ടിയ സ്വകാര്യ വ്യക്തിയുടെ മകളെയും, ഭാര്യയും ഞാൻ തെറി വിളിച്ചെന്നും മുണ്ട് പൊക്കി കാണിച്ചു എന്നും പറഞ്ഞു പോസ്കോ വകുപ്പിട്ട് കേസ് എനിക്കെതിരെ എടുത്തിരിക്കുകയാണ്.
ഞാൻ വെള്ളക്കെട്ട് മാറ്റാൻ ശ്രമിക്കുന്ന വിഡിയോ എതിർ കക്ഷി പിടിക്കുകയും, നാട്ടുകാരിൽ പലരും പിടിക്കുകയും ചെയ്തിട്ടുണ്ട്.
ഈ കേസ് തികച്ചും വ്യാജമാണ്. എതിർകക്ഷി അഭിഭാഷകൻ എന്ന നിലയിലും പണത്തിന്റെ സ്വധിനവും ഉപയോഗിച്ച് എനിക്കെതിരെ വ്യജമൊഴി നൽകി പോലീസിനെ തെറ്റിദ്ധരിപ്പിച്ച് കേസ് എടുപ്പിച്ചിരിക്കുകയാണ്
ആയതിനാൽ സത്യസന്ധമായ അന്വേഷണം നടത്തി എനിക്കെതിരെയുള്ള പോസ്കോ കേസ് ഒഴിവാക്കി തരുമാറാകണമെന്ന് അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
സജി മഞ്ഞക്കടമ്പിൽ

