Spread the love

മുല്ലപെരിയാറിൽ പുതിയ ഡാം നിർമിക്കാൻ അനുവദിക്കില്ലന്ന തമിഴ്നാട് മുഖൃമന്ത്രിയുടെ വെല്ലുവിളി അപക്വം; പുതിയ ഡാമല്ല പുതിയ ടണൽ നിർമ്മാണമാണ് പ്രശ്നത്തിന് പരിഹാരം: സമരസമിതി  

 

കോട്ടയം: തമിഴ്‌നാട്ടിൽ മുൻ മുഖ്യമന്ത്രിമാർ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടി ആക്കിമാറ്റണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ പുതിയ മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തെ പുതിയ ഡാം പണിയാൻ അനു വദിക്കില്ല എന്ന ഒരു വെല്ലുവിളികൂടി നടത്തിയിരിക്കുയാണെന്ന് മുല്ലപെരിയാർ സമരസമിതി ആരോപിച്ചു. ഒരു മുഖ്യമന്ത്രി നടത്തുന്ന പ്രസ്‌താവനകൾ കേരള-തമിഴ്‌നാട് അതിർത്തി പ്രദേ ശങ്ങളിൽ സാഹോദര്യത്തോടെ കഴിയുന്ന ജനങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിക്കുമെന്ന് ആലോചിക്കാതെയുള്ള അപക്വമായ പ്രസ്‌താവനയാണ് അദ്ദേഹം നടത്തിയത്.

 

മുല്ലപ്പെരിയാർ കൂടാതെ മറ്റ് 8 ഡാമുകളിൽ നിന്നു കൂടി കേരളം തമിഴ്‌നാടിന് വെള്ളം നൽകുന്നുണ്ട് എന്ന് അദ്ദേഹം മനസ്സി ലാക്കിയിരുന്നെങ്കിൽ ഇത്തരം ഒരു പ്രസ്‌താവന അദ്ദേഹം നടത്തുമായിരു ന്നില്ല. 2016 മുതൽ 10 വർഷം അധികാരത്തിലിരുന്ന ഇടതുപക്ഷ സർക്കാർ അവതരിപ്പിച്ച 10 ബഡ്‌ജറ്റിലും മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാൻ 10 കോടി രൂപ നീക്കി വച്ചിരുന്നു. അതല്ലാതെ മറ്റൊരു കാര്യവും അവർ ചെയ്തില്ല. 2026 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരും അധികാരത്തിൽ വന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തങ്ങളും മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്ന് പറഞ്ഞുകഴിഞ്ഞു. വരുന്ന 5 വർഷവും മലയാളിക്ക് ഈ പ്രസ്‌താവന കേട്ടുകൊണ്ടിരിക്കാം എന്നല്ലാതെ ഒന്നും സംഭവിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

 

ഇനി അറിയേണ്ടത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇറക്കിയ പ്രകടനപത്രികയിൽ മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു. ഏതു മാർഗ്ഗത്തിലൂടെയാണ് ഇത് നടപ്പാക്കാൻ അവർ ഉദ്ദേശിക്കുന്നത് എന്ന് നാളിതുവരെ വെളിപ്പെടു ത്തിയിട്ടില്ല. 29.06.2026 പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാർ രാജീവ് പ്രതാപ് റോഡിയുടെ അദ്ധ്യക്ഷതയിൽ മൂന്നാറിൽ കൂടിയ യോഗത്തിലും മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ 2 സ്റ്റേറ്റുകളും, അവരവരുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ മീറ്റിംഗ് ഒരു തീരുമാനവും ആകാതെയാണ് പിരിഞ്ഞത്.

 

ഈ സാഹചര്യത്തിൽ 2014 മെയ് 7ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിൻ്റെ 152-ാമത്തെ പേജിൽ പറയുന്ന് 50 അടിക്ക് ഒരു പുതിയ ടണൽ നിർമ്മിച്ച് ജലനിരപ്പ് താഴ്ത്തി തമിഴ്‌നാടിന് വെള്ളവും,കേരളത്തിന് സുരക്ഷയും ഉറപ്പാക്കണമെന്ന വിധി നടപ്പാക്കാൻ കേരളവും തമിഴ്‌നാടും തയ്യാറാകണം. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയി ലേക്ക് ഉയർത്തണമെന്ന് തമിഴ്നാട് വാദവും മുല്ലപ്പെരിയാർ പുതിയ ഡാം എന്ന കേരളത്തിൻ്റെ വാദവും നിലനിൽക്കുന്നതല്ല.

 

തമിഴ്‌നാടിന് കൂടുതൽ ജലവും കേരളത്തിന് പൂർണ്ണ സുരക്ഷയും ഉറപ്പാക്കാൻ താഴ്ന്ന വിദാന ത്തിൽ മറ്റൊരു ടണൽ നിർമ്മിച്ച് മുല്ലപ്പെരിയാർ പ്രശ്‌നത്തിന് ശാശ്വതപരി ഹാരം കാണണമെന്നാണ് കൊച്ചി വൈപ്പിനിൽ കഴിഞ്ഞ 637 ദിവസമായി നടന്നുവരുന്ന മുല്ലപ്പെരിയാർ ടണൽ സമരസമിതി ആവശ്യപ്പെടുന്നതെന്ന് രക്ഷാധികാരി പ്രൊഫ. സി.പി. റോയി, പ്രസിഡണ്ട് രമേശ് രവി, ഹിന്ദു നാഷനൽ ലീഗ് പ്രസിഡണ്ട് മുക്കപ്പുഴ നന്ദകുമാർ,സെക്രട്ടറി സ്മിജിൻ രാജ്, ഷിജി, ഷിജിൻ തോമസ്, അഡ്വ. അനീഷ് ലുക്കോസ് എന്നിവർ ആവശൃപ്പെട്ടു.