വിവാദങ്ങള്‍ക്കിടെ എന്‍. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് ക്മ്മീഷണറായി നിയമിച്ചു
തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ മുന്‍ ജില്ലാ ജഡ്ജി എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരി ക്കുകയായിരുന്നു. സം ഘപരിവാര്‍ ബന്ധം ഉള്‍പ്പെടെ ആരോപിച്ച് കോണ്‍ഗ്രസില്‍ നിയമനം വിവാദമായി രിക്കെയാണ് ശുപാര്‍ശ അംഗീകരിച്ചത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. നിയാസ് നിയമനം പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയിരുന്നു. നിയാസിന്റെ നിലപാടുകളെ മുന്‍ ഡിസിസി അധ്യക്ഷന്‍ അബു ചോദ്യം ചെയ്തിരുന്നു. കെപിസിസിയോട് ഇത്തരം കാര്യങ്ങള്‍ കൂടിയാലോചിക്കുന്ന പതിവ് ഇല്ലെന്ന് അബു വ്യക്തമാക്കി.
എ. ഷാജഹാന് മാര്‍ ച്ചില് സ്ഥാനമൊഴിഞ്ഞശേഷം ചവറ കുടുംബക്കോടതി ജഡ്ജി യായിരുന്ന കെ.ജി. കമ്മിഷണറായി നിയമിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഗവര്‍ണര്‍ അംഗീകരിച്ചില്ല. എറണാകുളം സ്വദേശിയാണ്.

