Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. അടുത്തിനെ രേണുവിന്‌ കാൻസർ സ്ഥിതീകരിച്ചിരുന്നു

ഇപ്പോഴിതാ കീമോതെറാപ്പി ചികിത്സാ വേളയിൽ താൻ അനുഭവിക്കുന്ന തീരാവേദനകളെക്കുറിച്ച് തുറന്നുപറഞ്ഞ് രേണു സുധി. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ചികിത്സയുമായി ബന്ധപ്പെട്ട അസഹനീയമായ ശാരീരിക അസ്വസ്ഥതകളെക്കുറിച്ച് താരം മനസ്സ് തുറന്നത്.

ശരീരമാസകലം വേദനയും കടുത്ത ഛർദ്ദിയും കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് രേണു പറയുന്നു. ഇരിക്കാൻ പോലും സാധിക്കാത്ത വിധം തളർച്ചയും തലകറക്കവുമാണ് തനിക്ക് അനുഭവപ്പെടുന്നുണ്ട്. പിടലിയിലും തൊണ്ടയിലുമെല്ലാം അസ്വസ്ഥതകളുണ്ട്. കീമോതെറാപ്പി ചികിത്സയുടെ ഗൗരവം നേരത്തേ കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് അനുഭവിക്കുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് താരം വ്യക്തമാക്കുന്നു.

ലക്ഷങ്ങൾ വിലമതിക്കുന്ന ആന്റിബോഡി കുത്തിവെപ്പ് ഉൾപ്പെടെയുള്ള ചികിത്സാക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആകെ 17 കീമോതെറാപ്പി സെഷനുകളിലും ഈ കുത്തിവെപ്പ് തുടരണം. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയപ്പോൾ തലകറങ്ങി വീണതും തുടർന്നുണ്ടായ ഛർദ്ദിയും ശാരീരിക തളർച്ചയും ഏറെ ബുദ്ധിമുട്ടിച്ചതായി രേണു പറയുന്നു.