ഇൻസ്റ്റഗ്രാമിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചതിന് പരിഹാസ കമന്റുമായി എത്തിയയാൾക്ക് മറുപടി നൽകി നടി റോഷ്ന ആൻ റോയ്. മുൻ ഭർത്താവ് കിച്ചു ടെല്ലസിനെ പരാമർശിച്ചുള്ള കമന്റിനാണ് താരം പ്രതികരിച്ചത്. Roshna Ann Roy gave a fitting reply to a troll who left a derogatory comment on her glamorous Instagram pictures
പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഷ്ന ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രത്തിന് താഴെ ഒരാൾ ‘കിച്ചു രക്ഷപ്പെട്ടു’ എന്ന് കമന്റ് ചെയ്തു. ഇതിന് ‘അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു’ എന്നായിരുന്നു റോഷ്നയുടെ മറുപടി.
സബ്സ്ക്രിപ്ഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കമന്റുകൾക്കും താരം പ്രതികരിച്ചു. ‘തുടങ്ങി’ എന്നായിരുന്നു റോഷ്നയുടെ മറുപടി. 390 രൂപയ്ക്കാണ് നടി സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെയാണ് റോഷ്ന ശ്രദ്ധ നേടിയത്. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, ‘സുൽ’, ‘ധമാക്ക’ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. കഴിഞ്ഞ വർഷമാണ് കിച്ചു ടെല്ലസുമായുള്ള ബന്ധം അവസാനിപ്പിച്ചതായി റോഷ്ന വെളിപ്പെടുത്തിയത്.
‘അങ്കമാലി ഡയറീസ്’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കിച്ചു ടെല്ലസ്. ‘അങ്കമാലി ഡയറീസി’ൽ പോത്ത് വർക്കി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ‘അജഗജാന്തരം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും കിച്ചുവാണ്.

