Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

ഇപ്പോഴിതാ വിവാഹ കാര്യത്തിലും വീടുമായി ബന്ധപ്പെട്ട് ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും മറുപടിയേകിയിരിക്കുകയാണ് രേണു.

ഞാന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് കല്യാണം കഴിച്ചാല്‍ ആ വീട്ടിനകത്ത് ഞാന്‍ നില്‍ക്കില്ല. കല്യാണം കഴിക്കുന്ന ആളെയും അവിടെ നിര്‍ത്തില്ല. അതോര്‍ത്ത് ഫിറോസിക്ക ടെന്‍ഷനടിക്കേണ്ട. കല്യാണം കഴിഞ്ഞാല്‍ ഒരുദിവസം പോലും എനിക്ക് ആ വീട്ടിൽ നിൽക്കണ്ട. സത്യം പറഞ്ഞാല്‍ എന്റെ പേരില്‍ വീടുമില്ല, ഒന്നുമില്ല. ആ കുഞ്ഞിന് വേണ്ടിയിട്ടാണ് അവിടെ നില്കുന്നത്. അവനെ നോക്കാൻ വേണ്ടിയാണ്. അവിടെ ഇത്രയും നാണം കെട്ട് ജീവിക്കുന്നു എന്നേയുള്ളൂ. കുഞ്ഞെന്ന് പറഞ്ഞാല്‍ ഇളയ കുട്ടി. മൂത്ത കുട്ടി വലിയതായി. അവന്‍ കൊല്ലത്താണ് നില്‍ക്കുന്നത്. കുഞ്ഞ് കൊച്ചിനെ ഒറ്റയ്ക്ക് നിര്‍ത്താന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ ആ വീട്ടില്‍ നില്‍ക്കുന്നത് ഇത്രയും കേട്ടിട്ടും.

ഞാന്‍ ഒറ്റയ്ക്ക് തന്നെ താമസിക്കണണെന്ന് തോന്നുന്നു. ഇവരൊക്കെ ചെലവിന് തരുമല്ലോ എനിക്ക്. കുറെനാള്‍ കഴിഞ്ഞ് ഞാന്‍ വയ്യാണ്ടായി, അല്ലെങ്കില്‍ കിടപ്പിലായാല്‍ ഈ പറയുന്ന ഇവരൊക്കെയാണ് എനിക്ക് ചെലവിന് തരേണ്ടത്. പ്രായമൊക്കെ ആയാല്‍ നമുക്ക് ആരും ഇല്ലാതെയായിപ്പോവും. മക്കളൊക്കെ അവരുടെ ലൈഫ് നോക്കിപ്പോവും. എനിക്ക് വയ്യാതെ വന്നാല്‍ ഇവരായിരിക്കും നോക്കുന്നത്, അല്ലാതെ അവരെന്തിനാണ് ഇങ്ങനെ വാശി പിടിക്കുന്നത്. എന്തിനാണ് കെട്ടുന്നതെന്ന ചോദ്യം അതുകൊണ്ടായിരിക്കും. കെട്ടുന്നതും, കെട്ടാതിരിക്കുന്നതും എന്റെ ചോയ്‌സല്ലേ, പേഴ്‌സണല്‍ കാര്യമല്ലേ അത് എന്നുമായിരുന്നു രേണു ചോദിച്ചത്.