Spread the love

കോട്ടയം : കുമാരനല്ലൂരിൽ വീട്ടിൽനിന്ന് കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജി (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് യുവതിയെ വീട്ടിൽനിന്ന് കാണാതായത്.

യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്ന് രാവിലെ ഏഴോടെ കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ മൃതദേഹം കണ്ടെത്തിയത്.

കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.