കൊച്ചി: നടി നിവേദ തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നു എന്ന് പരാതി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റിലാണ് നടിയുടെ പ്രതികരണം.
തന്റെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണ്. ഇത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. അതിനാൽ താൻ നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കുന്നു.

