മണര്‍കാട് പള്ളി വികാരി ഇ.ടി.കുര്യാക്കോസ് ഇട്ടിയേടത്ത് കോറെപ്പിസ്‌കോപ്പയുടെ കബറടക്കം തിങ്കളാഴ്ച്ച
അന്തരിച്ച മണര്‍കാട് മലങ്കര യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികനും മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ വികാരിയുമായ ഇ.ടി.കുര്യാക്കോസ് ഇട്ടിയേടത്ത് കോര്‍എപ്പിസ്‌കോപ്പയുടെ കബറടക്കം നാളെ നടക്കും. ഇന്നു വൈകുന്നേരം 3ന് മൃതദേഹം മണര്‍കാട് ആശുപത്രിയില്‍നിന്ന് വിലാപയാത്രയായി മാലത്തുള്ള വീട്ടിലേക്കു കൊണ്ടുപോകും.. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. നാളെ 10ന് വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം നഗരികാണിക്കല്‍, ദേവാലയത്തിലെ ശുശ്രൂഷ, അനുസ്മരണ സമ്മേളനം, കബറടക്ക ശുശ്രൂഷ എന്നിവ നടക്കും
1957 മാര്‍ച്ച് 24ന് കശീശ പട്ടം സ്വീകരിച്ച് പുരോഹിതനായി. 1993ല്‍ കോറെപ്പിസ്‌കോപ്പയായി. 2007 മുതല്‍ മണര്‍കാട് പള്ളി വികാരിയാണ്. തിരുവാര്‍പ്പ് മര്‍ത്തശ്മൂനി, അമയന്നൂര്‍ കാരാട്ടുകുന്നേല്‍, നട്ടാശേരി പൊന്‍പള്ളി, പാമ്പാടി സിംഹാസനപ്പള്ളി, നാലുന്നാക്കല്‍ സെന്റ് ആദായിസ്, പൊന്‍കുന്നം സെന്റ് മേരീസ്, എറികാട് സെന്റ് മേരീസ്, തൂത്തൂട്ടി സെന്റ് ഗ്രിഗോറിയോസ് തുടങ്ങിയ ദേവാലയങ്ങളിലും സേവനം ചെയ്തു.
ഭാര്യ: അമയന്നൂര്‍ കല്ലക്കുളത്തായ ഒറവയ്ക്കല്‍ കുടുംബാംഗം അന്നമ്മ കുര്യാക്കോസ്. മക്കള്‍: ഡോ.ഇ.കെ.തോമസ് (റിട്ട.വകുപ്പ് മേധാവി, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ് വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല), ഡോ.ഇ.കെ.മാത്യു (റിട്ട. റജിസ്ട്രാര്‍, കേരള കാര്‍ഷിക സര്‍വകലാശാല), പ്രഫ. ഇ.കെ.കുര്യാക്കോസ് (റിട്ട. പ്രിന്‍സിപ്പല്‍, സെന്റ് മേരീസ് കോളജ്, മണര്‍കാട്), ഇ.കെ.ഏലിയാമ്മ,

