കോട്ടയം : മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ട് മാത്രമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മന്ത്രിയായ ശേഷം ഔദ്യോഗികമായി മാധ്യമങ്ങളെ കോട്ടയം പ്രസ് ക്ലബിൻ്റെ മുഖാമുഖം പരിപാടി സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു അണക്കെട്ടിന്റെ പരമാവധി ആയുസ്സ് എത്ര വർഷമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ കേരളത്തിൻറെ ആശങ്ക പൂർണമായി പരിഹരിക്കാൻ അണക്കെട്ട് മാത്രമാണ് പോംവഴി. പി.ജെ ജോസഫ് മന്ത്രിയായിരിക്കെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്നു തന്നെയാണ് നമ്മുടെ എക്കാലത്തെയും നിലപാ ട്. കേരളത്തിലും തമിഴ്നാട്ടിലും പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ ഔദ്യോഗിക തലത്തിലുള്ള ചർച്ചയ്ക്ക് ശ്രമം നടത്തും
ഇതിലേക്കായി തമിഴ്നാടുമായി ചർച്ച നടത്താൻ സന്നദ്ധമാണ്. അതിൻറെ തുടർച്ചയായി സുപ്രീംകോടതിയിലും കാര്യങ്ങൾ ബോധ്യപ്പെടുത്തും. മുല്ലപ്പെരിയാർ കേസ് നടത്തിപ്പിൽ കേരളത്തിൻറെ താല്പര്യം പൂർണമായി സംരക്ഷിക്കപ്പെട്ടോ എന്ന് വിലയിരുത്തുംപുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം. 50 വർഷത്തിനപ്പുറം അണക്കെട്ട് സുരക്ഷിതമായി നിലനിൽക്കില്ല.
ചെറിയ കുടിശിക യുടെ പേരിൽ വാട്ടർ കണക്ഷൻ വിച്ഛദിക്കരുത് എന്നാണ് നിലപാട്. പാവങ്ങൾക്ക് വാട്ടർ കണക്ഷൻ സൗജന്യമാക്കുന്നത് ആലോചിക്കും. അതിന് മാനദണ്ഡം ഏർപ്പെടുത്തേണ്ടതുണ്ട്.ചെറിയ കണക്ഷനുകൾ വിച്ഛേദിക്കുമ്പോൾ കുടിശിക നൽകാൻ സാവകാശം നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.നിലവിൽ വാട്ടർ അതോറിറ്റിയുടെ സാമ്പത്തിക തകർച്ച പരിഹരിക്കുന്നതിനായിരിക്കും മുൻതൂക്കം നൽകുക.
.വിവിധ പദ്ധതികൾക്ക് കേന്ദ്ര ഫണ്ടും വിനിയോഗിക്കേണ്ടതുണ്ട്കൂടാതെ ജല അതോറിറ്റിക്കുള്ള സംസ്ഥാന ബജറ്റ് വിഹിതവും വർദ്ധിപ്പിക്കണം. ഇതിനായി ധനമന്ത്രിയുമായി ചർച്ച നടത്തും.
ഒരു പുതിയ ജല നയത്തിന് രൂപം നൽകും..ജലസേചന വകുപ്പിനെ ജനക്ഷേമകരമാക്കും. 2027 ന് മുമ്പ് പുതിയ ജല നയം രൂപീകരിക്കും.

