Spread the love

മലപ്പുറം∙ കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പാലക്കാട് വടവന്നൂർ സ്വദേശിയായ ട്രാവലർ ഡ്രൈവർ രാജേഷ്, കൊല്ലങ്കോട് സ്വദേശിനി രമണി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 13 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 15 പേരെ ഫറൂക്ക് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുലർച്ചെ ഒന്നരയോടെയാണ് അപകടം. ട്രാവലറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് നിന്ന് കൊട്ടിയൂർക്ക് തീർഥാടനയാത്ര പോകുന്ന 27 പേരടങ്ങുന്ന സംഘമായിരുന്നു ട്രാവലറിലുണ്ടായിരുന്നത്. മൂന്നുപേരാണ് ടിപ്പർ ലോറിയിൽ ഉണ്ടായിരുന്നത്.