Spread the love

കാണക്കാരി സിഎസ്ഐ ലോ കോളേജിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

കോട്ടയം : കാണക്കാരിസിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.കോളേജിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന മൾട്ടിഡിസിപ്ലനറി പ്രഭാഷണ പരമ്പരയുടെ ഉത്ഘാടനവും ഇതോടൊപ്പം നടന്നു.എംജി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസിലർ ഡോ. സാബു തോമസ് പ്രഭാഷണ പരമ്പര ഉത്ഘാടനം ചെയ്തു.
പരിസ്ഥിതി സൗഹൃദമായ അക്കാദമിക് വിജ്ഞാനം ആധുനിക കാലഘട്ടത്തിൽ അനിവാരൃമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് രംഗത്ത് വിവിധമേഖലയിലുള്ള വൈജ്ഞാനിക പ്രതിഭകൾ ഒത്തു ചേർന്ന് പ്രവർത്തിക്കുന്നതാണ് വിദേശരാജൃങ്ങളിൽ ഉന്നത വിദൃാഭൃാസ നിലവാരം മെച്ചപ്പെടുത്താൻ കാരണമായത്. നിയമ വിദൃാർത്ഥികൾ പരിസ്ഥിതിയും സയൻസ് ആൻഡ് ടെക്നോളജിയും ചരിത്രവും സാഹിതൃവുമെല്ലാം പഠിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്‘ഇന്ത്യയിലെ പരമ്പരാഗത വനസംരക്ഷണവും
ആധുനിക വനസംരക്ഷണവും:നിയമപരവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ
കേരള വനം വകുപ്പ് വന്യജീവി വിദ്യാഭ്യാസ ഡപൃട്ടി ഡയറക്ടർ റനി ആർ പിള്ള മുഖൃ പ്രഭാഷണം നടത്തി.പരിസ്ഥിതി സംരക്ഷണം ഭരണ ഘടനയിൽ മൗലിക കടമയാണെന്ന് കാരൃം നമ്മൾ വിസ്മരിക്കുകയാണെന്ന് അവർ പറഞ്ഞു. മൗലിക അവകാശത്തെ പറ്റി നാം ബോധവാനാകുന്നതോടൊപ്പം മൗലിക കടമകളെക്കുറിച്ചും ബോധവനാകണം. പ്രകൃതി ഈ തവമുറയുടെ മാത്രമല്ല വരും തലമുറകൾക്കും കൂടിയുള്ളതാണെന്ന സന്ദേശമാണ് ഓരോ പരിസ്ഥിതി ദിനാചരണത്തിലും ഉയർന്ന് വരേണ്ടതെന്ന് അവർ ചൂണ്ടികാട്ടി.

 

പ്രിൻസിപ്പാൾ ഡോ. ജോർജ് ജോസഫ് അധൃക്ഷത വഹിച്ച സമ്മേളനത്തിൽ ബർസർ കോശി എബ്രഹാം, വൈസ് പ്രിൻസിപ്പാൾ ഡോ. ജെയ്സി കരിങ്ങാട്ടിൽ, സീനിയർ ഫാക്കൽറ്റി ഡോ. എംഎം മാതൃ, സ്റ്റാഫ് അഡ്വൈസർ ബോണി കുരൃാക്കോസ് എന്നിവർ പ്രസംഗിച്ചു. ഫാക്കൽറ്റി കോർഡിനേറ്റർ ചൈതനൃ നായർ എസ് വിദൃാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.