പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 3 രൂപയോളം വീതം വര്‍ധന. ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തില്‍ വര്‍ധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയില്‍ പെട്രോളിന് 108.62 രൂപയായി. ഡീസല്‍ വില ലിറ്ററിന് 97.55 രൂപയായും ഉയര്‍ന്നു.
പെട്രോള്‍ ഡീസല്‍
| തിരുവനന്തപുരം | 110.48 | 99.38 | |
| കൊച്ചി | 108.62 | 97.55 | |
| ഡൽഹി | 97.77 | 90.67 | |

