കെ.സി രാഹുലിന്റെ പെട്ടിചുമക്കുന്ന ആള്, പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ വയനാട്ടില്‍ പോസ്റ്റര്‍
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിനിടെ രാഹുല്‍ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്റര്‍ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെസി വേണുഗാപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ പ്രതിഷേധം ശക്തമാക്കുമെന്നാണ് പോസ്റ്റര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കെസി വേണുഗോപാല്‍ രാഹുല്‍ഗാന്ധിയുടെ പെട്ടിചുമക്കുന്നയാള്‍ മാത്രമാണെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കണമെന്നും ഇനി ഇവിടെ വിജയിക്കില്ലെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ രാഹുലിനെയും ഇതാദ്യമായി കടന്നാക്രമിച്ചിരിക്കുകയാണ്.

