Spread the love

കഴിഞ്ഞ കുറച്ച നാളുകളായി വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ വധു കാമുകനോടൊപ്പം ഒളിച്ചോടിയ വാർത്ത പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ സമാനമായ മറ്റൊരു വാർത്തകൂടി യുപിയിലെ ഉന്നാവോയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വിവാഹത്തിനിടെയുള്ള വരണമാല്യം ചാർത്തുന്ന ചടങ്ങിന് പിന്നാലെ വധു കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ശനിയാഴ്ച രാത്രി ഉന്നാവോയിലെ പുർവ എന്ന സ്ഥലത്താണ് സംഭവം.

വധുവിന്റെ വീട്ടിലേക്ക് വരനും ബന്ധുക്കളും ആഘോഷപൂർവം എത്തുന്ന ബറാത്ത് ചടങ്ങുകൾ പൂർത്തിയായി. തുടർന്ന് ചടങ്ങുകൾ പൂർത്തിയാക്കി.
വരണമാല്യം ചാർത്തുന്ന ചടങ്ങിൽ വധുവും വരനും പരസ്പരം വിവാഹമാല അണിയിക്കുകയും ചെയ്തു. എന്നാൽ ചടങ്ങ് കഴിഞ്ഞ ഉടൻ വധു തന്റെ മുറിയിലേക്ക് വിശ്രമിക്കാനായി പോയി. ഈ സമയം മറ്റു ചടങ്ങുകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കൾ. അടുത്ത ചടങ്ങിനായി വധുവിനെ തിരക്കി ബന്ധുക്കൾ മുറിയിലെത്തിയപ്പോഴാണ് വധുവിനെ കാണാനില്ലെന്ന് മനസ്സിലാക്കുന്നത്.

തുടർന്ന് അവിടെ തന്നെയുള്ള ഒരു യുവാവിനോടൊപ്പം വധു ഒളിച്ചോടിയെന്ന് മനസ്സിലാക്കിയ അവരുടെ പിതാവ് കാമുകനെ ഫോണിൽ വിളിച്ചു. ഈ സമയം വധു പിതാവിനോട് നേരിട്ട് സംസാരിക്കുകയും കാമുകനെ വിവാഹം കഴിക്കാനും ഒന്നിച്ച് ജീവിക്കാനും ആഗ്രഹിക്കുന്നതായും പറഞ്ഞു.