മലയാളമാസം ഒന്നിന് ഗുരുവായൂരപ്പനെ തൊഴുത് രമേശ് ചെന്നിത്തല, കെ. മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന്, വിഡി സതീശന് ആശംസ നേര്‍ന്ന് ചെന്നിത്തല
ഗുരുവായൂര്‍: ഗുരുവായൂര്‍ ദര്‍ശനം നടത്തി രമേശ് ചെന്നിത്തല, കെ മുരളീധരന് രാജ്മോഹന്‍ ഉണ്ണിത്താന്. മലയാളമാസം ഒന്നാം തീയതിയുളള പതിവ് ദര്‍ശനത്തിനാണ് കെ. മുരളീധരന് എത്തിയത്.
മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല ഗുരുവായൂരില്‍ പറഞ്ഞു.കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണ വി ഡി സതീശനുണ്ടാകും. പത്തുവര്‍ഷക്കാലത്തെ ഇടത് ഭരണത്തില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ളത്. മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്’- ചെന്നിത്തല വ്യക്തമാക്കി. വി ഡി സതീശന്, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി പദവിയിലേക്ക് അവസാനവട്ട ചര്‍ച്ചകളില്‍വരെ പരിഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തി രമേശ് ചെന്നിത്തല പ്രകടിപ്പിച്ചിരുന്നു. അസംതൃപ്തി രാഹുല്‍ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല. എന്നാല്‍ വി ഡി സതീശനെ പിന്തുണച്ച് കത്തു നല്‍കിയിരുന്നു.

