Spread the love

എംപിമാർ മത്സരിക്കേണ്ട എന്നു തീരുമാനിച്ചശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത് ആശ്ചര്യം ആണെന്ന് ഓർത്തഡോക്സ് സഭ.എംപിമാർ മുഖ്യമന്ത്രിയാകുന്നത് ഭരണഘടന പരമായി തെറ്റൊന്നുമില്ല. എന്നാൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചശേഷം തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടൻ എംപിയുടെ പേരും ഉയർന്നുവരുന്നത് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്.

ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്‌പ്പുണ്ണ് എന്ന നാട്ടുമൊഴി പോലെയാണിതെന്ന് ഡോ.യുഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത ആരോപിച്ചു