Spread the love

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം പുതുപ്പള്ളിയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു.

കെപിസിസി നടപ്പിലാക്കുന്ന ശ്രുതി തരംഗം പദ്ധതിയിലൂടെ മൂന്നു കുട്ടികൾക്ക് കൊക്ലിയർ ഇംമ്പ്ലാൻ്റ് ശസ്ത്രക്രിയക്കുള്ള സഹായം, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നൽകുന്ന 11 വീടുകളുടെ താക്കോൽദാനം എന്നിവയും രാഹുൽഗാന്ധി നിർവഹിച്ചു.

രാവിലെ പള്ളിയി ലെത്തിയ രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകു തിരി കത്തിച്ചു. പുഷ്പചകം അർപ്പിച്ചു. പുഷ്പാർച്ചനയും നടത്തി.

കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ചാണ്ടി ഉമ്മൻ എംഎൽഎ, ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ, ഓർത്തഡോക്സ് സഭ അധികൃതർ. എംപിമാർ എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു