കണ്ണൂര്‍: തെരുവു നായയുടെ കടിയേറ്റ് പേ വിഷബാധ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരന് മരിച്ചു. തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകന് ഹാരിത്ത് ആണ് മരിച്ചത്.
മേയ് 31ന് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. ആദ്യ മൂന്നു കുത്തിവയ്പുകളും എടുത്തിരുന്നു. എങ്കിലും പേ വിഷബാധ ലക്ഷണങ്ങള്‍ പ്രകടമായി. കഴിഞ്ഞയാഴ്ച പനി, ഉമിനീര് ഇറക്കാന്‍ പ്രയാസം എന്നിവ അനുഭവപ്പെട്ടതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേവിഷബാധ ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിയുടെ കണ്ണിനും കാലിനുമാണ് കടിയേറ്റത്. മുഖത്ത് ഏഴ് തുന്നലുണ്ടായിരുന്നു. കഴുത്തിന് മുകളില്‍ കടിയേറ്രതിനാല് വിഷം പെട്ടെന്ന് തലച്ചോറിലെത്തിയതാവാം കാരണമെന്ന് കരുതപ്പെടുന്നു. കേബിള്‍ പണിക്കായി പതിനഞ്ച് വര്‍ഷം മുമ്പ് കണ്ണൂരിലെത്തിയതാണ് ഹാരിത്തിന്റെ അച്ഛന് മണിമാരന്‍. അമ്മ ജാതീയ

