പാർട്ടി തിരുത്തൽ വരുത്തി തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എകെജി സെൻ്ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എന്നാൽ വാർത്താ സമ്മേളനത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ വേഗം സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു
താഴെ തട്ടു മുതൽ പാർട്ടി ഘടകങ്ങളുടെ യോഗം വിളിച്ച് തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും.മേയ്, ജൂൺ മാസങ്ങളിൽ പാർട്ടി ബ്രാഞ്ചു തലം മുതലുള്ള യോഗം ചേരും.
വിശദമായ ചർച്ചകളെ തുടർന്നു റിപ്പോർട്ട് തയ്യാറാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

