വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് ഡിവിഷൻ ബെഞ്ച്.ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് ആണ് ഈ തീരുമാനമെടുത്തത്.
അപ്പീൽ അടിയന്തരമായി പരിഗണിക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
അപ്പീൽ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി നി രീക്ഷിച്ചു. ജനറൽ സെക്രട്ടറി സ്ഥാന ത്തുനിന്ന് നീക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകിയത്.
അപ്പീല്‍ അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി ഡിവിഷൻ ബഞ്ചില്‍ അപ്പീല്‍ സമർപ്പിച്ചത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരടക്കം എസ്.എൻ.ഡി.പിക്ക് വേണ്ടി ഹാജരായി. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്നാണ് വെള്ളാപ്പള്ളിയുടെ വാദം.

