Spread the love

കണ്ണൂർ : തളിപ്പറമ്പിൽ നിന്നും വിജയിച്ച ടി കെ ഗോവിന്ദൻ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചു.വീടും സമീപത്തുള്ള മ്യൂസിയവും സന്ദർശിക്കുകയും പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.ഗോവിന്ദന്റെ ഭാര്യ രമണിക്കൊപ്പമാണ് വസതിയിൽ എത്തിയത്.

 

വീട്ടിൽ വരുന്നവരെ വർഗ്ഗ വഞ്ചകർ എന്നു വിളിക്കില്ലെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി മാധ്യമങ്ങളോട് പറഞ്ഞു. ടി കെ ഗോവിന്ദനും കുടുംബവുമായി വളരെ നല്ല ബന്ധമാണ്. തനിക്ക് തൻറെ ശരികൾ ഉണ്ട്.മറ്റാരും പറയുന്നത് വിഷയമല്ല.

ഈ വീട്ടിൽ ആർക്കും വരാം.സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് ബിനീഷ് കൊടിയേരിയും പ്രതികരിച്ചു. കുടുംബാംഗങ്ങളുമായി ടി കെ ഗോവിന്ദൻ ചർച്ച നടത്തുകയും ചെയ്തു. പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ചു വിജയിച്ച ഗോവിന്ദന്റെ സന്ദർശനം സിപിഎമ്മിൽ പടരുന്ന അസംതൃപ്തിയുടെ ഏറ്റവും പുതിയ തെളിവാണ്