മുഖ്യമന്ത്രി മത്സരത്തില്‍ എംഎല്‍എ മനം അറിയാനുളള കോണ്‍ഗ്രസ് യോഗം തുടങ്ങി. രമേശിനായി ചരടുവലിച്ച് സമുദായ നേതാക്കളും സതീശനു പിന്നില്‍ ലീഗും ഘടകകക്ഷികളും
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായുളള മത്സരത്തില്‍ രാഷ്ടീയ നേതൃത്വത്തിനൊപ്പം സമുദായങ്ങളും അണിയറ നീക്കത്തില്‍. എംഎല്‍എമാരുടെ തലയെണ്ണല്‍ എഐസിസി ആരംഭിക്കുന്നതിന് മുന്നോടിയായി സതീശന് വിരുദ്ധ ക്യാമ്പ് ഉഷാറായി. മുഖ്യമന്ത്രിയാകാനുളള നീക്കത്തില്‍ മുന്‍നിരയിലുളള രണ്ടു നേതാക്കള്‍ക്കായി ദൂതന്മാര് സമുദായ ആസ്ഥാനങ്ങളില്‍ തമ്പടിച്ചാണ് ഫോണ്‍വിളി. നിയമസഭാ കക്ഷി യോഗത്തിനായി നിയുക്ത എംഎല്‍എമാര്‍ തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് തന്നെ വിളി പൂര്‍ത്തിയായി. കെ. സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകാനുളള നീക്കം ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം. നിയമസഭാ ഇലക്ഷനില്‍ യുഡിഎഫിനെ വിസ്മയ വിജയത്തിലേക്ക് നയിച്ച വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മുസ്ലീം ലീഗ് ഉള്‍പ്പടെയുളള ഘടകകക്ഷികളുടെ നിലപാട്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ പതനത്തിനു കാരണമായ കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും അധികാര വടംവലിയും ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കരുത്തുളള നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ് ലീഗും കേരള കോണ്‍ഗ്രസും അടക്കമുളള കക്ഷികളുടെ മനസിലിരുപ്പ്. എന്നും അധികാര സ്ഥാനത്ത് തങ്ങള്‍ എന്ന നിലപാട് ശരിയല്ലെന്നാണ് ഇവരുടെ നിലപാട്. കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം വരുത്തി. സതീശന് വിരുദ്ധ സമുദായ നേതാക്കള്‍ നീക്കം ശക്തിപ്പെടുത്തുമ്പോള്‍ ഓര്‍ത്തഡോക്സ് സഭ എംപിയായ ആള് മുഖ്യമന്ത്രിയാകുന്നതോടുളള വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. െൈക്രസ്തവ സഭകളും ദലിത് പ്രസ്ഥാനങ്ങളും സതീശനെ പ്രധാന പദവിയില്‍ കാണാനാണ് ആഗ്രഹിക്കുന്നത്. ക്രൈസ്തവസഭകളും സഭയുടെ അധ്യക്ഷൻ മാരും ആയി സതീശന് വളരെ അടുത്ത ബന്ധമാണുള്ളത്. സീറോ മലബാർ സഭ, ഓർത്തഡോക്സ് സഭ മാർത്തോമാ സഭ എന്നീ സഭകൾ സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് സൂചന.
നിയമസഭാ കക്ഷിയോഗത്തിന് മുന്നോടിയായി എം.പിമാര്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ നിരീക്ഷകരുമായി തിരുവനന്തപുരം താജ് വിവാന്തയില്‍ കൂടികാഴ്ച നടത്തി. കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, വി ഡി സതീശന് തുടങ്ങിയവര്‍ രാവിലെ ഇവിടെ എത്തി. എംഎല്‍എമാരുടെ പിന്തുണ മാത്രമായിരിക്കരുത് മുഖ്യമന്ത്രി പദത്തിനായുളള മാനദണ്ഡമെന്ന് വി.ഡി സതീശന് വ്യക്തമാക്കി എന്നാണ് അറിയുന്നത്. സംഘടനാ തലത്തിലെ സുപ്രധാന പദവി വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിനാണ് എംഎല്‍എമാരുടെ പിന്തുണ കൂടുതല്‍ എന്നാണ് സൂചന.മുഖ്യമന്ത്രി സ്ഥാനം അല്ലെങ്കില്‍ മറ്റൊന്നിനും തന്നെ പരിഗണിക്കേണ്ടെന്ന് വി.ഡി സതീശന് കര്‍ശന നിലപാട് എടുത്തതായാണ് അറിയുന്നത്.
പ്രബല സമുദായ നേതാവിനെ കൂടാതെ സിപിഎമ്മിലെ ഒരു വിഭാഗവും രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ ഇടതു ഭരണത്തിലെ പ്രശ്നങ്ങൾ മറ്റാരെങ്കിലും മുഖ്യമന്ത്രിയായാൽ വേട്ടയാടുമോ എന്ന ഒരു ഭീതി ചില ഉന്നത സിപിഎം നേതാക്കൾക്കുണ്ട്. പൂഞ്ഞാറിൽ പരാജയപ്പെട്ട ഒരു നേതാവും തന്നാൽ കഴിയുന്ന രീതിയിൽ രമേശിനായി അണിയറയിൽ ഉണ്ട് എന്നാണ് സൂചനകൾ
കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ തുടങ്ങി യോഗത്തില്‍ 63 എംഎല്‍എമാരുമായി എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും കൂടിക്കാഴ്ച നടത്തുകയാണ്. ഉച്ചകഴിഞ്ഞ് ഘടകകക്ഷി നേതാക്കളെ കാണും. തുടര്‍ന്ന് എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കും.

