Spread the love

പോളിംഗ് കഴിഞ്ഞു, തമിഴ്‌നാട്ടില്‍ ഫലത്തെക്കുറിച്ചുളള വിലയിരുത്തല്‍ തിരുതകൃതി, ബംഗാളില്‍ ആദ്യഘട്ടം പൂര്‍ത്തിയായി

 

ചെന്നൈ: തമിഴ്‌നാട്ടില്‍ 85 ശതമാനവും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പില്‍ 92.07 ശതമാനവും പോളിംഗ്. തമിഴ്‌നാട്ടിലെ 234 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉയര്‍ന്ന പോളിംഗ് ശതമാനാണ് ഇത്. തമിഴ്‌നാട്ടില്‍ നടന്‍ ജയറാം ഉള്‍പ്പടെയുളള തെന്നിന്ത്യന്‍ താരങ്ങള്‍ വോട്ട് ചെയ്തു. പ്രീപോള്‍ സര്‍വേ പ്രകാരം ഡിഎംകെ സഖ്യത്തിനാണ് സാധ്യത. എന്നാല്‍ നടന്‍ ജോസഫ് വിജയ് യുടെ റാലികളും തെരഞ്ഞെടുപ്പ് പര്യടനവും ഉയര്‍ത്തിയ ജനപങ്കാളിത്തം ഫലത്തില്‍ പ്രതിഫലിക്കാനിടയുണ്ട് എന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. വിജയ് ചോര്‍ത്തുന്നത് ആരുടെ വോട്ടുകള്‍ എന്നാണ് പ്രധാന ചോദ്യം.തമിഴ്‌നാട്ടില്‍ പോളിംഗ് സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളും ചില പ്രതിഷേധങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍

തിരുപ്പത്തൂരില്‍ വോട്ടുചെയ്യുന്ന ദൃശ്യം പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ടി.വി.കെ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. വിജയ്യുടെ റാലിക്കിടെ 41 പേരുടെ ജീവന്‍ നഷ്ടപ്പട്ട ദുരന്തം നടന്ന കരൂര്‍ ജില്ലയിലാണ് ഏറ്റവും കുടുതല്‍ പോളിംഗ്. 92.62%. നാമക്കല്‍ (87.63%), ഈറോഡ് (87.59%), ധര്‍മ്മപുരി (87.28%), ദിണ്ടിഗുള്‍ (86.35%), തിരുപ്പൂര്‍ (86.33%). എന്നിവിടങ്ങളിലാണ് കനത്ത പോളിംഗ്.ചെന്നൈയില്‍ 81.34%, മധുരയില്‍ 77.89%, കോയമ്പത്തൂര്‍ 82.33%, സേലം 88.02%, തിരുച്ചിറപ്പള്ളിയില്‍ 82.76% എന്നിങ്ങനെ പോളിംഗ് രേഖപ്പെടുത്തി.

പശ്ചിമ ബംഗാളില്‍ വ്യാപകമായ അക്രമം റിപ്പോര്‍ട്ട് ചെയ്തു. മുര്‍ഷിദാബാദില്‍ ഹുമയൂണ്‍ കബീറിന്റെ ആം ജനത ഉന്നയാന്‍ പാര്‍ട്ടിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വോട്ടിംഗ് യന്ത്രം തകരാറിലായതിന്റെ പേരില്‍ പലയിടത്തും അക്രമമുണ്ടായി.. കനത്ത ചൂടില്‍ മൂന്ന് വോട്ടര്‍മാര്‍ മരിച്ചു.2011 ല്‍ തമിഴ്‌നാട്ടില്‍ 78.29 ശതമാനവും ബംഗാളില്‍ 84.72 ശതമാനവും രേഖപ്പെടുത്തിയതായിരുന്നു രണ്ടിടത്തെയും റെക്കാഡ്. അന്ന് തമിഴ്‌നാട്ടില്‍ 203 സീറ്റ് നേടി അണ്ണാ ഡി.എം.കെയുടെ ജയലളിത ഭരണത്തിലെത്തിയപ്പോള്‍, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അധികാരത്തിലെത്തി.