Spread the love

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ജനകീയ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി(95) അന്തരിച്ചു.

വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. വിഎസ് ഉൾപ്പെടെയുള്ള 3 സഹോദരൻമാരുടെ ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി.

സംസ്കാരം വീട്ടു വളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല.