സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.
ഇപ്പോഴിതാ ആൽബം ചിത്രീകരണത്തിനിടെ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന നടി രേണു സുധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വിപിൻ ലാൽ രംഗത്ത്. രേണുവിന്റെ നിസ്സഹകരണം കാരണം തനിക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും സെറ്റിലെത്തിയ നടി മദ്യവും സിഗരറ്റും ആവശ്യപ്പെട്ടുവെന്നുമാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
പുതിയ ആൽബത്തിന് വേണ്ടി 17,000 രൂപയാണ് രേണു പ്രതിഫലം ആവശ്യപ്പെട്ടതെന്ന് വിപിൻ ലാൽ പറയുന്നു. “യാത്രയും താമസവും ഉൾപ്പെടെ ഒന്നര ലക്ഷം രൂപ ബജറ്റിലാണ് ആൽബം പ്ലാൻ ചെയ്തത്. എന്നാൽ രേണുവിന്റെ പെരുമാറ്റം കാരണം ഒരു സീൻ എടുത്തപ്പോഴേക്കും 80,000 രൂപയോളം തനിക്ക് നഷ്ടമായി. ഓൺലൈൻ മീഡിയക്കാരെ സെറ്റിലേക്ക് വിളിച്ചു വരുത്തിയത് രേണു തന്നെയാണ്. പ്രമോഷൻ വേണമെന്ന് അവർ നിർബന്ധം പിടിച്ചിരുന്നു,” വിപിൻ വ്യക്തമാക്കി.
കൂടാതെ രേണു സെറ്റിലെത്തിയ ശേഷം രേണു മദ്യവും സിഗരറ്റും ആവശ്യപ്പെട്ടത് തർക്കങ്ങൾക്ക് കാരണമായതായി സംവിധായകൻ ആരോപിക്കുന്നു.
തന്നോട് മോശമായി പെരുമാറിയെന്നും മോശം ആംഗിളിൽ വീഡിയോ പകർത്തിയെന്നുമുള്ള രേണു സുധിയുടെ പരാതിക്ക് പിന്നാലെയാണ് സംവിധായകൻ ഗുരുതരമായ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്

