Spread the love

തിരുവനന്തപുരത്തെ വാഹനാപകട സമയത്ത് മണിയന്‍പിളള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വാഹനാപകട സമയത്ത് നടന്‍ മണിയന്‍പിളള രാജു മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്.കഴിഞ്ഞ ഫെബ്രുവരിയിലാണ് മണിയന്‍പിള്ള രാജു ഓടിച്ച കാറും ബൈക്കും തമ്മില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയിരുന്നു. പെട്ടെന്നു ഭയന്ന് പോയതിനാലാണ് താന്‍ കാര്‍ നിര്‍ത്താതെ പോയതെന്നും ബൈക്ക് കാറില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് അന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചത്. കേസില്‍ മണിയന്‍ പിള്ള രാജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടന്‍ മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് മൂന്നു മാസത്തിനുശേഷമാണ് പുറത്തുവന്നത്. കെമിക്കല്‍ ലാബില്‍നിന്നുള്ള പരിശോധനാഫലത്തിലാണ് അദ്ദേഹം മദ്യപിച്ചില്ലെന്ന കണ്ടെത്തലുള്ളത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ് കുറ്റം ഒഴിവാക്കിയത്. ഹിറ്റ് ആന്റ് റണ്‍ കേസ് മാത്രമാണ് ഇപ്പോള്‍ നിലവിലുളളത്