Spread the love

ഷോര്‍ട്‌സ് ധരിക്കുന്നത് ലൈംഗീകാതിക്രമത്തിന് വഴിവെക്കുമെന്ന് വിസി. വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍.

ചെന്നൈ: വിദ്യാര്‍ഥിനികള്‍ ഷോര്‍ട്സ് ധരിക്കരുതെന്ന വൈസ് ചാന്‍സലറുടെ പരാമര്‍ശം വിവാദായി. ഇതെ തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തു വന്നു. തിരുച്ചിറപ്പള്ളിയിലെ തമിഴ്നാട് ദേശീയ നിയമ സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.നാഗരാജ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

കാംപസിലെ വിദ്യാര്‍ഥികളുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വിസി വിഷയം വി്ട്ടു സംസാരിച്ചത്.
ഉചിതമല്ലാത്ത വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് വഴിവെക്കുമെന്നാണ് വിസി പ്രസംഗിച്ചത്. ഇത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ മാറുന്നതിന് ഇടയാക്കുമെന്നുമായിരുന്നു വൈസ് ചാന്‍സലറുടെ പരാമര്‍ശം. ഇതേത്തുടര്‍ന്ന് കറുപ്പുവസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയ്ക്കുമുന്നില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. വി.സി. സദാചാര പോലീസ് ചമയുകയാണെന്നും വസ്ത്രധാരണമല്ല, വി.സി.യുടെ മനോഭാവമാണ് മാറ്റേണ്ടതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വി.സി. മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

താന്‍ ഒരു പിതാവിനെപ്പോലെ ഉപദേശിക്കുകയായിരുന്നെന്ന് വി.സി പറയുന്നത്. രജിസ്ട്രാര്‍ മുഖേന വിദ്യാര്‍ഥികളെ അറിയിച്ചെങ്കിലും നേരിട്ടുവന്നു മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മൂന്നൂറിലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.