Spread the love

കോട്ടയം : മാന്യമായി പെരുമാറണം, പൊതുസ്ഥലത്ത് കയ്യൂക്ക് കാണിക്കരുത് തുടങ്ങി പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ നൽകിയത് 11 സർക്കുലറുകൾ.

പോലീസ് അമിതാധികാരപ്രയോഗത്തിൽ ഇനി ഇത്തരത്തിൽ സംഭവിക്കരുതെന്ന് കർശന മുന്നറിയിപ്പു നൽകി ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചത് കഴിഞ്ഞവർഷം ഓൺലൈനായി ഡിജിപിയെ വിളിച്ചുവരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് സംസ്ഥാന പോലീസിന് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി പോലീസിനെതിരെ ആഞ്ഞടിച്ചത്.

2024 ജനുവരിയിൽ പുറപ്പെടുവിച്ച പെരുമാറ്റം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

സംസ്ഥാനത്ത് പോലീസ് നടപടികൾക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു ഇത്. 1965 മുതൽ പതിനൊന്നു തവണയാണ് പോലീസ് ഉദ്യോഗസ്ഥർക്കായി ഡിജിപി സർക്കുലർ പുറപ്പെടുവിച്ചത്. പക്ഷേ ഇതെല്ലാം കാറ്റിൽ പറത്തി
കയ്യൂക്കിന്റെ പോലീസിംഗ് ആണ് തുടരുന്നത്.

ഒരു പൗരനെ കസ്റ്റഡിയിൽ എടുക്കുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ചും സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളും പല ഉദ്യോഗസ്ഥരും പാലിക്കുന്നില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പലപ്പോഴും ഏകാധിപതികളായ പോലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.

സംസ്ഥാനത്ത് കസ്റ്റഡി മരണവും ലോക്കപ്പ് മർദ്ദനവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയിൽ ഡിജിപിയും നിർദ്ദേശങ്ങൾ നൽകിയത്.

1965 മുതൽ, ആളുകളോട് മോശമായി പെരുമാറുന്നത് ഒഴിവാക്കാൻ പോലീസ് സേനയിൽ ഏകദേശം 10 സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കുലർ ആവർത്തിക്കുന്നത് മോശം പെരുമാറ്റം തുടരുന്നതിന്റെ സൂചനയാണെന്നും മറ്റൊരു സർക്കുലർ പുറപ്പെടുവിക്കരുതെന്നും കോടതി അന്ന് ഓർമിപ്പിച്ചു. നിർദ്ദേശങ്ങൾ നടപ്പിലാക്കിയതിന് ശേഷം മൂന്ന് ആഴ്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കണം. പോലീസ് സേനയെ ശുദ്ധീകരിക്കാൻ ശ്രമിക്കുകയാണെന്നും അന്ന് ഡിജിപി കോടതിയെ അറിയിക്കുകയുണ്ടായി.

പരിശീലന സമയത്തും സർവീസിലിരിക്കുമ്പോഴും ആളുകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് പരിശീലനം നൽകുന്നു. കോടതി നിർദ്ദേശപ്രകാരമാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. രണ്ട് ദിവസം മുമ്പ് സേനാംഗങ്ങളുടെ ഓൺലൈൻ യോഗം വിളിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.

ചില സംഭവങ്ങൾ പോലും പോലീസ് മേധാവിയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുകയും ജനങ്ങളെ പോലീസിൽ നിന്ന് അകറ്റുകയും ചെയ്യുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ചതാണ്. മിക്ക ഉദ്യോഗസ്ഥരും പ്രശംസനീയമായ ജോലിയാണ് ചെയ്യുന്നത്. കോടതി അന്ന് പറഞ്ഞിരുന്നു.