കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും വിവാദം: അപകടത്തില്‍ പരിക്കേറ്റ പരിക്കേറ്റ വീട്ടമ്മ മരിച്ചു, പത്തുദിവസത്തിനു ശേഷം മരണം സംഭവിച്ചത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ
കോട്ടയം: സര്‍ജിക്കല്‍ ബ്ലോക്കില്‍ വെള്ളമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നു മരിച്ചു എന്നാണ് ആരോപണം. മാര്‍ച്ച് 27ന് അപകടത്തില്‍ പരിക്കേറ്റ മേഴ്‌സിക്ക് ചികിത്സാ പിഴവിന്റെ ഇരയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇടുക്കി മേരികുളം ആറേക്കര്‍ പള്ളിക്കുന്നേല്‍ സുനിലിന്റെ ഭാര്യ ആന്‍സി ആന്റണി (46)യാണ് മരിച്ചത്. മാര്‍ച്ച് 27-ന് മേരികുളം കൂര മ്പാറയ്ക്ക് സമീപമായിരുന്നു അപ കടം. ആന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ബൈക്കുമായി കൂട്ടി യിടിക്കുകയായിരുന്നു.തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ആന്‍സിയെ അന്നുതന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ ആറിന് ഡിസ്ചാര്‍ജ് ചെയ്തു. നട്ടെല്ലിന് പരിക്കുള്ളതിനാല്‍ വീട്ടില്‍പ്പോയി അനങ്ങാതെ കിടക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അസ്വസ്ഥതകള്‍ ഉണ്ടായാല്‍ വീണ്ടും എത്തണമെന്നും പറഞ്ഞു. ചൊവ്വാഴ്ച രാത്രിയില്‍ ഛര്‍ദ്ദിച്ചതോടെ ബുധനാഴ്ച രാവിലെ വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജ്ആശുപത്രി യില്‍ പ്രവേ ശിപ്പിച്ചു.
അവിടെ ആദ്യംചെയ്ത പരിശോധന കള്‍ ആവര്‍ ത്തിച്ചു. രണ്ടു മണിക്കൂറോ ലിറ്റിയില്‍ കി ടന്നു. ഇതിനിടെ ആന്‍സിക്ക് വേദന കൂടി. കൂടെയുള്ളവര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി. അവിടെ ബെഡ് ഇല്ലായിരുന്നു.ഡ്രിപ്പ് ഇടാനുള്ള സൗകര്യം പോലും ഒരുക്കാഞ്ഞതിനെ ത്തുടര്‍ന്ന് വീണ്ടും ബഹളമായി. തുടര്‍ന്ന് താത്കാലികസൗകര്യ ങ്ങള്‍ ചെയ്‌തെങ്കിലും സമയത്ത് ചികിത്സകിട്ടാത്ത സ്ഥിതി തുടര്‍ന്നു. ഡ്രിപ്പ് ഇടുന്നതിനെച്ചൊല്ലി പലതവണ തര്‍ക്കം ഉണ്ടായി.ഇവിടെ ഒട്ടേറെപ്പേര്‍ ചികി ത്സയ്ക്ക് വരുന്നതാണെന്നും ഇത്ര യുമൊക്കെ ചെയ്യാനേ സാ ധിക്കൂവെന്നും ചില ജീവന ക്കാര്‍ പറഞ്ഞതായി കൂടെയുണ്ടായിരുന്നവര്‍ ആരോപിക്കു ന്നു. ആന്‍സിയുടെ അവസ്ഥ യില്‍ സങ്കടം തോന്നിയ ബന്ധു ക്കള്‍ അവരെ സ്വകാര്യ ആശു പത്രിയിലേക്ക് മാറ്റിക്കൊള്ളാ മെന്ന് പറഞ്ഞു. എന്നാല്‍ എഴു തിത്തരണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. അതിന്‍പ്രകാരം എഴുതിവാങ്ങി വെള്ളിയാ ഴ്ച രാവിലെ കാഞ്ഞിരപ്പള്ളിയി ലെ സ്വകാര്യ ആശുപത്രിയിലേ ക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. എന്നാല്‍ ചികിത്സാനിഷേധത്തിലല്ല മരണമെന്നും ബന്ധുക്കള്‍ ഡിസ്ചാര്‍ജ് വാങ്ങിപോകുകയാണെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
.

