Spread the love

മുംബൈ: രാജ്യത്തെ തന്നെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ നാസിക് ശാഖയിൽ വനിതാ ജീവനക്കാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെ, ഒരു പുരുഷ ജീവനക്കാരനും വെളിപ്പെടുത്തലുമായി രംഗത്തെത്തി.

പലപ്പോഴും തന്നെ നിർബന്ധിച്ച് നിസ്കരിപ്പിച്ചുവെന്നും തൊപ്പി ധരിപ്പിച്ചുവെന്നും ആരോപിച്ച ഇദ്ദേഹം, പ്രതികളിൽ ഒരാൾ തന്റെ ഭാര്യയെക്കുറിച്ച് അങ്ങേയറ്റം അപകീർത്തികരമായ പരാമർശം നടത്തിയതായും വെളിപ്പെടുത്തി. “നിനക്ക് കുട്ടി വേണമെന്നുണ്ടെങ്കിൽ നിന്റെ ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ” എന്ന് പ്രതി തന്നോട് പറഞ്ഞതായി ഇദ്ദേഹം ആരോപിക്കുന്നു.

ടീം ലീഡർമാർ ഹിന്ദു മതവിശ്വാസിയായ തന്നെക്കൊണ്ട് നിർബന്ധിച്ച് കൽമ ചൊല്ലിക്കുകയും രുദ്രാക്ഷ മാല അഴിപ്പിക്കുകയും ചെയ്തു.

2022-ൽ ജോലിയിൽ പ്രവേശിച്ച നാൾ മുതൽ തൗസിഫ് അത്താർ, ഡാനിഷ് ഷെയ്ഖ് എന്നിവർ തന്നെ ലക്ഷ്യം വെച്ചിരുന്നതായി ഇദ്ദേഹം പറയുന്നു. കൂടാതെ രാത്രി ഷിഫ്റ്റുകൾക്ക് ശേഷം ഹോട്ടലുകളിൽ കൊണ്ടുപോയി സസ്യാഹാരിയായ തന്നെക്കൊണ്ട് നിർബന്ധിച്ച് മാംസാഹാരം കഴിപ്പിച്ചു. 2023-ലെ ഈദ് ദിനത്തിൽ നിർബന്ധപൂർവ്വം നമസ്കരിപ്പിക്കുകയും ആ ചിത്രങ്ങൾ ഓഫീസിലെ ഔദ്യോഗിക ഗ്രൂപ്പുകളിൽ പങ്കുവെച്ച് തന്നെ അപമാനിക്കുകയും ചെയ്തു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഡാനിഷ്, തൗസിഫ്, എച്ച്ആർ എക്സിക്യൂട്ടീവ് നിദ ഖാൻ എന്നിവരടക്കം ഒൻപതോളം പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു 23കാരിയായ വനിതാ ജീവനക്കാരി നൽകിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.