Spread the love

ചേർത്തലയിൽ മന്തി റസ്റ്റോറൻ്റിൻ്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ്റെ ചിത്രം ഉപയോഗിച്ചതിൽ പോലീസ് കേസെടുത്തു.

മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണൻ ചിക്കൻ മന്തി കഴിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. കൂടാതെ പ്രവാചകന്റെ ചിത്രവും പ്രചരിപ്പിച്ചിരുന്നു. ഇത് ഹൈന്ദവ സംഘടനകൾ വിവാദമാക്കിയതോടെയാണ് പോലീസ് നടപടിയെടുത്തത്.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം ഉണ്ടാക്കിയതിനാണ് കേസ്. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് അർഷാദിനെതിരെ ചുമത്തിയിരിക്കുന്നത്.

ചേർത്തലയിലെ മന്തി കടയ്ക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.