Spread the love

വിവാദ പ്രസ്താവനയ്ക്കു പിന്നാലെ പിസിയെ കൈവിട്ട് പാലാ രൂപത, ബിജെപി ഓണ്‍ലൈന്‍ കോര്‍കമ്മറ്റി ഇന്ന് യോഗം ചേരും. ബിജെപി നേതാക്കളായ പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിഷപ്പുമാര്‍ക്കും ദീപിക ദിനപത്രത്തിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് യോഗം. ഇരുവരുടെയും നീക്കങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്

 

ബി ജെ പി നേതാവ് പി സി ജോർജിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ രൂക്ഷ വിമർശനം. പാലാ രൂപതാ മീഡിയാ കമ്മീഷൻ ഇന്നലെ രാത്രി വൈകി പാലാ രൂപതയുടെ സാമൂഹ്യ മാധ്യമ പേജുകളിൽ പ്രസിദ്ധീകരിച്ച ചെയ്ത വീഡിയോയിലാണ് മാർ ജോസഫ് കല്ലറങ്ങാട്ട് പേരെടുത്ത് പറയാതെ പി സി ജോർജിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്. മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസംഗത്തിലാണ് വിമർശനം. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിൻ്റെ അർത്ഥം!

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഭീഷണിയുടെ സ്വരം വില പോകില്ല. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ലായെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് എട്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിയ്ക്കൻ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് അനുകൂലമായി വോട്ടു തേടിയെന്ന പരാതി ഉന്നയിച്ച് പി സി ജോർജ് അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ പാലായിലെ ബി ജെ പി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തങ്ങളെ വേണ്ടെങ്കിൽ സഭയെയും വേണ്ടയെന്നു വയ്ക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പാലാ ബിഷപ്പിൻ്റെ വിമർശനം.

അതേ സമയം 2021 സെപ്തംബറിൽ മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികൾക്കു നൽകിയ സന്ദേശത്തെത്തുടർന്നുതീവ്രമുസ്ലീം സംഘടനകൾ പാലാ ബിഷപ്പ്സ് ഹൗസിലേയ്ക്ക് നടത്തിയ മാർച്ചിനെതിരെ അന്ന് ആദ്യം ഓടിയെത്തിയത്് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തിലുളള സംഘമായിരുന്നു.അന്ന് ആദ്യം ഓടിയെത്തിയത്് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തിലുളള സംഘമായിരുന്നു. തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമായി പി,സി ജോര്‍ജും രംഗത്ത് വന്നു.

 

 

പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വിവിധ സംഘടനകൾ ബിഷപ്പ്സ് ഹൗസിനു മുന്നിൽ നടത്തിയ ഐക്യദാർഢ്യറാലിയിൽ ഇടതു-വലതു മുന്നണിയിലെ നേതാക്കൾ വിട്ടുനിന്നപ്പോൾ എത്തിയത് പി സി ജോർജായിരുന്നു. ഏതായാലും കാർ കല്ലറങ്ങാട്ടിൻ്റെ നിലപാട് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്കിടയാക്കുമെന്നു വിലയിരുത്തപ്പെടുന്നു. പാലാ രൂപതയുടെ സാമൂഹ്യ മാധ്യമ പേജിൽ ബിഷപ്പിനെ അനുകൂലിച്ചും വിമർശിച്ചും വിശ്വാസികളും അല്ലാത്തവരും കമൻ്റുകൾ രേഖപ്പെടുത്തുന്നുണ്ട്.