Spread the love

കോട്ടയം : ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള  ദിനപത്രമാണ് ദീപിക എന്ന് മുഖപ്രസംഗത്തെ പരിഹസിച്ച് പി സി ജോർജ്. എഴുതിയത് ഫാരീസിന്റെ വാപ്പായെക്കുറിച്ച് ആണ്. പാലാ ബിഷപ്പ് ഹൗസിൽ പി പി സി ജോർജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പത്രം ഫാരിസിന്റെ അല്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും പിസി ജോർജ് അത് കണക്കിൽ എടുത്തില്ല.

സഭയുമായി ഒരു പ്രശ്നവുമില്ല, പിതാക്കൻമാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാൽ ഞാൻ വർത്തമാനം പറയും

കാഞ്ഞിരപ്പള്ളി ബിഷപ്പ് തനിക്ക് വോട്ട് ചെയ്യരുതെന്ന് കന്യാസ്ത്രീ മഠങ്ങളിൽ വിളിച്ചുപറഞ്ഞു. അത് താൻ അറിഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഏറ്റവും സഹായകരമായ നിലപാടെടുത്ത പൊതുപ്രവർത്തകനാണ് താൻ.

പാലാ ബിഷപ്പ് എന്നും മാന്യമായ നിലപാടാണ് തെരഞ്ഞെടുപ്പിൽ സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല.

താനും മകൻ ഷോൺ ജോർജും നിയമസഭയിൽ എത്തും. കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ അവസ്ഥ വിലയിരുത്തിയിട്ടില്ല.

പാലാ രൂപതയിൽ എത്തി 10 മിനിറ്റോളം സംസാരിച്ച ശേഷമാണ് ജോർജ് പുറത്തേക്ക് വന്നത്. കഴിഞ്ഞദിവസം ജോർജ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു.