Spread the love

കോട്ടയം : തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇരുപത്തിമൂന്നാം ദിനമായ ഇന്ന് കേരളത്തില്‍ പ്രചാരണ കലാശം.മാര്‍ച്ച് 16 നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍വന്നത്. മൂന്നാം ഭരണത്തിന് കേരളം വഴിയൊരുക്കുമെന്നാണ് എല്‍.ഡി.എഫ് അവകാശപ്പെടുന്നത്. 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ ദൃഢവിശ്വാസം. നിയമസഭയില്‍ വീണ്ടും അക്കൗണ്ട് തുറക്കാനും മൂന്നിരട്ടിയിലേറെയാക്കാനുമാണ് ബി.ജെ.പിയുടെ പോരാട്ടം. എല്ലാം ജനത്തിന്റെ കൈയിലാണ്.കേരളം വ്യാഴാഴ്ച ബൂത്തിലേക്ക് നീങ്ങാനിരിക്കെ, ഉത്ക്കണ്ഠയും ആകാംക്ഷയും നിറയുകയാണ്. പല സ്ഥാനാര്‍ഥികളും അവസാന ഘട്ട കൊട്ടിക്കലാശം ഒഴിവാക്കുന്നുണ്ട്. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ പരസ്യ കൊട്ടികലാശം ഒഴിവാക്കി.

ഇന്ന് വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിക്കും. പിന്നെ നിശബ്ദ പ്രചാരണം. മറ്റന്നാള്‍ ജനവിധി