Spread the love

ഇന്നു പെസഹ, ഇനി മൂന്നുനാള്‍ വിശ്വാസലോകം പ്രാര്‍ഥനാനിര്‍ഭരം

കോട്ടയം ; യേശുക്രിസ്തുവിന്റെ തിരുഅത്താഴ സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസ ലോകം വ്യാഴാഴ്ച പെസഹാ ആചരിക്കും. പള്ളികളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. ക്രിസ്തു 12 ശിഷ്യരുടെ കാല്‍ കഴുകുകയും അന്ത്യഅത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓര്‍മ പുതുക്കലാണ് പെസഹ. വീടുകളില്‍ പെസഹ അപ്പം തയ്യാറാക്കുകയും കുടുംബാംഗങ്ങള്‍ ഒരുമിച്ച് അത് പ്രാര്‍ഥനയോടെ കഴിയ്ക്കുകയും ചെയ്യുന്നതാണ് പതിവ്.

കുരിശുമരണ സ്മരണയില്‍ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കും. പള്ളികളില്‍ രാവിലെ മുതല്‍ ആരാധനയും പ്രാര്‍ഥനയും പ്രത്യേക ശുശ്രൂഷയും കുരിശിന്റെ വഴി പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. ശനിയാഴ്ച വിശുദ്ധ കുര്‍ബാന. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മയില്‍ ഞായറാഴ്ച ഈസ്റ്റര്‍. അതോടെ പീഢാനുഭവ വാരാചരണത്തിന് സമാപനമാവും.