Spread the love

സഭയ്ക്കു പുറത്തുളള വിവാഹം: ക്‌നാനായ സഭയിലെ പുറത്താക്കല്‍ മൗലികാവകാശ ലംഘനം. ബൈബിള്‍ വചനം ഉദ്ധരിച്ചു കോടതി വിധി

 

കോട്ടയം : ക്‌നാനായ സഭയിലെ ഇതര സമുദായ വിവാഹം സംബന്ധിച്ച് ഉത്തരവുമായി ഹൈക്കോടതി. ക്‌നാനായ സമുദാ യത്തിനു പുറത്തുള്ളവരെ വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം അതിരൂപതയില്‍നിന്നു പുറത്താക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലി കാവകാശത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി വിധിച്ചു. സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ക്ക് സമുദായത്തിനകത്തുനിന്നു വിവാഹം കഴിക്കാം. ഇത് നിയമംവഴി അടിച്ചേല്‍പ്പിക്കാനാകില്ല. ഭരണഘടനാപരമായ അവകാശങ്ങളിലേക്കു കടന്നുകയറുന്നതി നുള്ള ലൈസന്‍സായി മതപരമായ സ്വയംഭരണാധികാരത്തെ മാറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി.എല്ലാവരും ക്രിസ്തുവില്‍ ഒന്നാണെന്നുള്ള ബൈബിള്‍ വചനം ഉദ്ധരിച്ചാണ് കോടതി വിധി പറഞ്ഞത്.

 

ജസ്റ്റിസ് എസ്. ഈശ്വരന്റേതാണ് ഉത്തരവ്. കോട്ടയം അഡീഷണല്‍ സബ് കോടതിയുടെ വിധിയും അതു ശരിവെച്ച അഡീഷണല്‍ ജില്ലാ കോ ടതിയുടെ ഉത്തരവും ചോദ്യം ചെയ്ത് കോട്ടയം അതിരൂപതയും ആര്‍ച്ച് ബിഷപ്പും ഉള്‍പ്പെടെ നല്‍കിയ അപ്പീലുകള്‍ തള്ളി.ക്‌നാനായ സമുദായത്തില്‍ നിന്നുതന്നെ വിവാഹം കഴിക്കണമെന്നത് മതപരമായ ആചാരമാണെന്നു സ്ഥാപിക്കാനായിട്ടില്ല. ഇത് പാലിക്കാത്ത സഭാംഗത്തെ പുറത്താക്കാനാകില്ല.