Spread the love

കോട്ടയത്ത് കാരിത്താസിനു സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറി ഉരസി യുവതിയുടെ കൈ അറ്റു. ബസില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനി ശ്രീജയുടെ (46) വലതുകൈയാണ് മുട്ടിനു താഴെവച്ച് അറ്റുപോയത്. എംസി റോഡില്‍കാരിത്താസ് മാതാ ആശുപ്രതിക്കു സമീപം ഇന്നലെ രാത്രി 11നാണ് അപകടം ഉണ്ടായത്.

കോട്ടയം ഭാഗത്തുനിന്നു ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസും എതിരെ ഗ്യാസുമായി വന്ന ലോറിയുമാണ് ഉരസിയത്.ബസിന്റെ ജനാലയില്‍നിന്നു പുറത്തേക്ക് തള്ളിനിന്ന ശ്രീജയു ടെ കൈയറ്റു റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതിയെ സഹയാത്രികര്‍ ഉള്‍പ്പെടെ ആംബുലന്‍സില്‍ മെഡിക്കല്‍കോളജ്ആശുപത്രിയില്‍ എത്തിച്ചു. അറ്റുപോയ കൈ പിന്നാലെ എത്തിയ മറ്റൊരു വാഹനത്തി ലാണ് ആശുപത്രിയിലേക്കു കൊണ്ടുവന്നത്